എന്റെ സ്വപ്നങ്ങളും മോഹവും
“ഞാന്‍ ഞാന്‍..” അവന്‍ വിക്കാന്‍ തുടങ്ങി.
“”ഇപ്പോ മുങ്ങിയാ ഹരീ നിന്നെ ഞാന്‍..
കൊല്ലും.. ആര്യയെ നിനക്കറിയല്ലോ.””
അവന്‍ കിടന്നു വിറക്കാന്‍ തുടങ്ങി.
“ഹരി….., ശ്രീഹരി”
അവള്‍ വിളിച്ചു കൂവി. അപ്പോഴേക്കും ആര്യ ആകെ പേടിച്ചിരുന്നു.
ആര്യേച്ചിയുടെ വിളികേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
“ആര്യേച്ചി…. ആര്യേച്ചി”
ഞാന്‍ സ്വപ്നത്തിലെന്നപോലെ അർദ്ദ ബോധാവസ്തയില്‍ അവ്യക്തമായി പറഞ്ഞു.
ആരോ എനിക്ക് നെറ്റിയില്‍ ഒരുമ്മ തന്നവോ. അതോ എല്ലാം വെറും സോപ്നമോ !!
ഞാന്‍ കണ്ണ് തുറന്നപ്പോള്‍ ആരെയും കണ്ടില്ല. സ്വപ്നം തന്നെ ആകും.
രണ്ടുമാസം ഡോക്ടർ ബെഡ് റെസ്റ്റ് പറഞ്ഞെങ്കിലും ഒന്നര ആയപ്പോഴേക്കും ഞാൻ കാല് നിലത്തു കുത്താൻ തുടങ്ങി. പ്ലാസ്റ്റര്‍ മാറ്റിയ പിറ്റേന്ന് ഞാന്‍ സ്കൂളില്‍ ചെന്നു. ഗോപന്റെ അടുത്ത് പോയിരുന്നു. അവന്‍ ഓര്‍ മിപ്പിച്ചപ്പോഴാണ് ഞാന്‍ അരുണിമ ചേച്ചിയുടെ കാര്യം ഓര്‍ത്തത്. വരുന്ന അന്ന് തന്നെ ചെന്ന് കാണാന്‍ ആണ് അവനോടു പറഞ്ഞേല്‍പ്പിച്ചിരുന്നത്. ഉച്ചക്ക് ഗോപന്‍ എവിടുന്നോ ഓടിക്കൊണ്ട് വന്നു പറഞ്ഞു..
“ടാ ചേച്ചി ദാ കാന്റീനിലുണ്ട്.. നിന്നെ അങ്ങോട്ട് വിളിക്കുന്നു.”
“എന്നെയോ? എന്തിന്?”
ഞാന്‍ അല്പം പേടിയോടെ ചോദിച്ചു.
“ചെന്നിട്ടു വാടാ.. അവള്‍ നിന്നെ ഒന്നും ചെയ്യില്ല.”