എന്റെ സ്വപ്നങ്ങളും മോഹവും
ഇനി എത്ര പിണക്കത്തിലാണേലും ആര്യേച്ചി വിളിച്ചാല്‍ വിഷുവിനു വരാതിരിക്കാന്‍ പറ്റോ?
“എന്റെ പെണ്ണിന് എന്നോട് സ്നേഹം ഉണ്ടോന്ന് ഒരു ടെസ്റ്റ്.. ഹി ഹി… അച്ചൂ ടീ കരയാതടി..”
പടാന്ന് ഒറ്റയിടി..വിഷ്ണുവിന്റെ നെഞ്ചകം പുകഞ്ഞു. അവൻ കൈ കൊണ്ട് ഇടികിട്ടിയ ഇടം തടവി. അവൾ അവന്റെ കൈ മാറ്റിയിട്ട് അവന്റെ മുഖം കയ്യിൽ കോരിയെടുത്തിട്ട് തുരു തുരാ ഉമ്മ വെച്ചു. കുറച്ചു കഴിഞ്ഞു തല ഉയര്‍ത്തിട്ട്,
“മേലിൽ..മേലിൽ എന്റെ മനസ്സ് വേദനിപ്പിച്ചാലുണ്ടല്ലോ.”
കണ്ണ് നിറഞ്ഞിരുന്നെങ്കിലും അവന് അവളുടെ ദേഷ്യത്തിന്റെ ചൂട് അനുഭവ പ്പെടുന്നുണ്ടായിരുന്നു.
“അപ്പൊ നീ വേദനിപ്പിച്ചതോ? എന്താന്നറിയാതെ വിഷമിച്ചാ നിന്നെ വിളിച്ചത്. നീ എന്താ ഇങ്ങനെ?”
“ഞാൻ ഇങ്ങനാ പറ്റുന്നെങ്കിൽ എന്നെ സഹിച്ച മതി. പോക്രിത്തരം കാണിച്ചിട്ടല്ലേ. ആരേലും കണ്ടിരുന്നെലോ?”
അവള്‍ ഒന്ന് നിര്‍ത്തി അല്പം മയപ്പെട്ടിട്ടു തുടര്‍ന്നു..
“ഞാന്‍ എങ്ങനാ അറിയാ.. നീയാണോ അവനാണോന്ന് ? അല്ലേലും അവന്‍ എന്നേ വിളിചിട്ടില്ലല്ലോ? നീയല്ലേ ക്ലാസില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ.!”
“ഇപ്പൊ ആരേലും കണ്ടാല്‍ എന്താ? നീ എന്‍റെയല്ലേ?”
“ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ? എന്താ ഇപ്പൊ മിണ്ടാട്ടമില്ലേ.” കുറച്ചു കഴിഞ്ഞും മിണ്ടാതെയിരിക്കുന്ന ശ്രീ ഹരിയെ നോക്കി ചോദിച്ചു.