എന്റെ സ്വപ്നങ്ങളും മോഹവും
“ഒന്ന് പോടാ.. ആ ചേച്ചിയൊക്കെ ഭയങ്കര പാവമാ. എല്ലാരും നിന്റെ ആര്യേച്ചിയെപ്പോലെ ആകുമോ ?
അല്ല.. എന്ത്യേ നിന്റെ ആര്യേച്ചി..? വന്നിട്ടുണ്ടെന്ന് ഗോപിക പറയുന്ന കേട്ടു.”
“ആ.. എനിക്കൊന്നും അറിയില്ല. വന്നതും പോയതുമൊന്നും എന്നോടാരും പറഞ്ഞില്ല.”
എന്റെ മുഖംഭാവം കണ്ടിട്ടാവണം അവൻ പിന്നെ വിഷയം മാറ്റി.
അതിനിടയിൽ പതിവില്ലാതെ ആര്യേച്ചി ഫോൺ വിളിക്കുമ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങി. അമ്മായി എന്റെ കയ്യിൽ ഫോൺ തരും. എനിക്ക് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലെങ്കിലും അമ്മായിയെ വിഷമിപ്പിക്കാൻ എനിക്ക് മനസ്സുവന്നില്ല.
അവൾ ഫോണിൽകൂടെ എന്നോട് പരസ്പരബന്ധമില്ലാതെ കുറെ ഉപദേശങ്ങളും. അത് കേട്ടാൽ തോന്നും ഞാൻ എന്തോ അവളുടെ പുറകെ നടക്കുവാണെന്ന്.
മനസ്സിൽ അൽപ്പം ഇഷ്ടമൊക്കെ ഉണ്ടെങ്കിലും ഞാൻ ഇതുവരെയും അത് പുറത്ത് കാണിച്ചിട്ടില്ല. പിന്നെ എന്താണാവോ ഇവൾ ഇങ്ങനെ ഒക്കെ പറയുന്നത്?. പക്ഷേ ഒരക്ഷരം ഞാന്‍ തിരിച്ചു മിണ്ടിയില്ല.
സാധാരണ രണ്ടാഴ്ചയില്‍ ഒരിക്കല്‍ വരുന്നവള്‍ ഒരാഴ്ച് തികയുന്നതിനു മുന്‍പ് ദാ വീണ്ടും വന്നിരിക്കുന്നു. വന്നിട്ട് ബാഗുപോലും ഊരാതെ നേരെ എന്‍റെ മുറിയിലേക്കാ കേറി വന്നത്.
“ശെരി ശെരി.. നിന്റെ ഇഷ്ടം പോലെ ആകട്ടെ.. എനിക്ക് പറ്റണില്ല നിന്നോട് മിണ്ടാതെയിരിക്കാൻ..വിഷ്ണു.. ടാ.. എന്തേലും ഒന്ന് പറേടാ.. വിഷ്ണു ഏട്ടാ… “