എന്റെ സ്വപ്നങ്ങളും മോഹവും
ഞാൻ അങ്ങനെ കിടപ്പിലായി. പിറ്റേന്ന് പൂതന അവളുടെ കോളജിൽ സ്ട്രൈക്ക് ആണെന്ന് പറഞ്ഞു വീട്ടിൽവന്നു. അപ്പോഴേക്കും എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവളെ കാണാൻപോലും എനിക്ക് താല്പര്യമില്ലാരുന്നു.
അവൾ ഏച്ചുകെട്ടിയ വിഷമ ഭാവത്തോടെ എന്റെ മുറിയിൽ വന്നപ്പോൾ ഞാൻ അവളെ മൈന്റ് ചെയ്യാതെ തിരിഞ്ഞുകിടന്നു. എന്നെ കാണാൻ വന്നതാണെന്നും അവൾ അന്ന് തന്നെ തിരിച്ചു പോയെന്നും അമ്മ പിന്നെപ്പോഴോ പറഞ്ഞപ്പോൾ ഞാൻ വീണു കിടക്കുന്നത് കണ്ട് ചിരിക്കാൻ വന്നതാകും എന്ന് എനിക്കും തോന്നി.
രണ്ടു ദിവസം കഴിഞ്ഞു ഗോപൻ എന്നെ കാണാൻ വീണ്ടും വന്നു.
“ടാ ഞൊണ്ടി”
ആ തെണ്ടി അവനെ ആളുകള്‍ വിളിക്കണ പേര് ഷെയര്‍ ചെയ്യാന്‍ ആളായെന്നുള്ള സന്തോഷത്തിലാ..
“ഞൊണ്ടി നിന്റെ തന്ത”
ഞാന്‍ അപ്പൊത്തന്നെ മറുപടി കൊടുത്തു.
“നിന്നെ അരുണിമ ചേച്ചി തിരക്കി.”
ആ ഊള ഒരു വളിച്ച ചിരിയോടെ പറഞ്ഞു
“അതാരാ?”
“നീ മറിച്ചിട്ടില്ലെ.. ആ ചേച്ചി..”
“ടാ അവരു പ്രശ്നമാക്കുമോ?”
“ഇല്ലടാ.. ചേച്ചി നിന്ന യാ തട്ടി ഇട്ടേന്നാ എല്ലാരോടും പറഞ്ഞേക്കുന്നത്”
“ആവു, അല്ല അതെന്തിനാ..!! ഞാനല്ലേ ഉരുണ്ടുചെന്നിടിച്ചേ?
“അതൊന്നും എനിക്കറിയില്ല.. നീ തിരിച്ചു സ്കൂളിൽ ചെല്ലുമ്പോൾ ചേച്ചിയെ ചെന്നു കാണാൻ പറഞ്ഞു..”
“ഇനിയപ്പൊ നേരിട്ട് തല്ലാൻ ആകുമോ”