എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ചേച്ചി എന്താണ് ഈ പറയുന്നത്? ഞാന്‍ അവളെ….ഞാൻ എന്ത് ചെയ്തു? പതിവ് പോലെ ഒന്നും മനസിലായില്ലെങ്കിലും. അവൾ പറഞ്ഞതൊക്കെ ഞാൻ തകർന്ന മനസോടെ നിന്ന് മൂളിക്കേട്ടു. അവളുടെ ശകാരം മാതമായിരുന്നു ഫോണിൽ.
കാൾ തനിയെ കട്ടായപ്പോൾ ഞാൻ റസീവർ തിരികെ വെച്ചിട്ട് തിരിഞ്ഞ് ഒരു യന്ത്രംപോലെ മരവിച്ച മനസുമായി ഗ്രൗണ്ടിലേക്ക് നടന്നു.
ഇതോ അമ്മ പറഞ്ഞ വരം?
ഇത് നരകമാണ് നരകം…. ചെയ്ത തെറ്റുകളോ നടന്ന കാര്യങ്ങളോ അറിയാന്‍ പറ്റാതെ മറ്റുള്ളോരുടെ ശകാരാഗ്നിയില്‍ ഉരുകി ഉരുകി ഒരു ജിവിതം.
എന്‍റെ ഉള്ളില്‍നിന്ന് ആരോ പറഞ്ഞു.
പിന്നെ അങ്ങോട്ട് ഇറങ്ങിയ പടികളോ വഴികളോ ഒന്നും ഞാൻ കണ്ടില്ല. ഒന്നാം നിലയില്‍ നിന്ന് കാൽ വഴുതി എട്ടു പത്ത് പടികളോളം താഴേക്ക് ഉരുണ്ടുവീണു. താഴെ എത്തിയപ്പോൾ മുകളിലോട്ട് കേറാൻ നിന്ന ഏതോ ഒരു ചേച്ചിയുടെ ഷാളിൽ പിടുത്തം കിട്ടി. പിന്നത്തെ രണ്ടു പടികൾ ഞങ്ങൾ ഒരുമിച്ചായിരുന്നു ഉരുണ്ടത്. ആരാക്കെയോ വന്നു ഞങ്ങളെ എടുത്തുകൊണ്ട് ഹോസ്പിറ്റലില്‍ പോയി.
എന്റെ കാലിന് ഇപ്പൊ നല്ല വേദനയുണ്ട് പൊട്ടൽ ഉണ്ടെന്ന് ഡോക്ടർ പറഞ്ഞു. എന്റെ കൂടെ വീണ ചേച്ചിക്ക് നെറ്റിയിൽ ഒരു സ്റ്റിച്ച് ഉണ്ടായിരുന്നെന്ന്, എന്നേ കാണാന്‍ വന്ന ഗോപൻ പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. ഏതായാലും എനിക്ക് രണ്ടുമാസം ബെഡ് റെസ്റ്റ് ഡോക്ടർ പറഞ്ഞു.