എന്റെ സ്വപ്നങ്ങളും മോഹവും
ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്. അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം.. ഞ
ഞാനാണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്..
ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് നടന്നത്.. എനിക്ക് ഓര്‍മ്മയുള്ളതുപോലെ പറഞ്ഞു.
എന്‍റെ ഈ അസുഖം എന്നെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടായിരുന്നില്ല. എന്നെ സമാധാനിപ്പിക്കാനെന്നോണം അമ്മ..
“മോനെ ഹരി.. നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ.. വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനേക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. “
ഞാന്‍ അമ്മേ കെട്ടിപ്പിടിച്ചു കരഞ്ഞു.
.ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടെന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല..ഡ്രസ്സ് മാറ്റി, ഞാന്‍ സ്കൂളിലേക്ക് നടന്നു.
അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. .