Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സ്വപ്നങ്ങളും മോഹവും.. ഭാഗം – 17

(Ente Swapnangalum Mohavum Part 17)


ഈ കഥ ഒരു എന്റെ സ്വപ്നങ്ങളും മോഹവും സീരീസിന്റെ ഭാഗമാണ് , മറ്റ് 24 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സ്വപ്നങ്ങളും മോഹവും

സ്വപ്നം – “നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവന് എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?”

“എല്ലാം ഒളിഞ്ഞു കേട്ടാണ്ട്‌ ഇരിക്കുവാരുന്നോ?”

“ഞാന്‍ എന്തിനാടീ ഒളിഞ്ഞു കേക്കുന്നത്.. അവന്‍ കേള്‍ക്കുന്നതെല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിയിരുന്നില്ല.. അവനൊന്നും മനസിലാവില്ല.”

“അതെന്താ?”

“ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും”.

“അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ.. അതുപോലെയാണോ അവന്‍.?”

“എന്ത് കാരണം”

“ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ചാ..,

ഞാന്‍ അമ്മയുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍പ്പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്നാ.”

“ഞാന്‍ പറഞ്ഞതല്ലേ എന്നെ കാട്ടിക്കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിനക്കിപ്പോ എന്നേ വേണ്ടേ?”

“ശ്രീ ഹരി.. നിന്റെ ഈ കളി.. എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.” .

“ഹാ.. ദാ വീണ്ടും ശ്രീ ഹരി. എന്നെ ഇനിയും വിശ്വാസമില്ലേ.”

“ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചുപോയി..”

“ആ.. ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ.. ആരാ അവന്‍. അതെന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?”

“ആ.. ശ്രീഹരീ.. നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണുവേട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ.. ചെക്ക്‌ മേറ്റ്‌.”

അവള്‍ എന്തോ കണ്ടു
പിടിച്ചത്പോലെ പറഞ്ഞു.

“എന്താ പോണില്ലേ?, വീഴ്.. ബോധംകെട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാനാകില്ല.”

“ഞാന്‍ പോണേ പോകാം”

“ആ.. പോണം.. ഞങ്ങക്കിപ്പോ വീട്ടില്‍ ചെല്ലണം.”

അപ്പോഴേക്കും ആര്യ തന്റെ കുപ്പിവെള്ളം കയ്യിലെടുത്തിരുന്നു.

എന്തോ.. അന്ന് മുതൽ അവളിൽ എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ളത് പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രമം നടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല.. പകരം വൈകുന്നേരം അവള്‍ പറഞ്ഞത് ചിന്തിച്ചുകൊണ്ടിരുന്നു.

ടപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്ത് നിന്നും ഉണർന്നത്.

“നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യെങ്കിൽ കളഞ്ഞിട്ടുപോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ .. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞുതരുമ്പോൾ സ്വപ്നം കണ്ടോണ്ടിരിക്കുന്നോ… എനിക്ക് എന്റെ എൻ‌ട്രൻസിന് പഠിക്കാനുണ്ട്.. അതും കളഞ്ഞിട്ട് നിനക്കൊക്കെ വല്ലോം പറഞ്ഞുതരുമ്പോള്‍ അഹങ്കാരം….”

ആര്യേച്ചി ഉറഞ്ഞുതുള്ളി. ആ ഭദ്രകാളി പാട്ട് തുടങ്ങിയാപ്പിന്നെ നിർത്തിക്കിട്ടാൻ ഇച്ചിരിപ്പാടാ, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യമില്ല.. പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി.

പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചുമാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്.. പക്ഷേ അവളുടെ മുഖം പുസ്തകത്തിൽത്തന്നെയാണ്.. എങ്ങാനും പുറത്തെടുത്താ അവൾക്കിട്ടും കിട്ടുമെന്നുറപ്പാണ്.

ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇച്ചിരിമുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ
എന്നൊക്കെ പറഞ്ഞല്ലോ.. അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലുംഞാൻ.

എങ്കിലും പിന്നങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരിപാടിയായി.

അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വ്യക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പോകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വ്യത്യാസമുണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.

മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ്സായി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്സ്റ്റു കഴിഞ്ഞു എൻ‌ട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ MBBSനു അഡ്മിഷൻ മേടിച്ചു.

അതെനിക്ക് കുറച്ചധികം സന്തോഷം തരുന്ന കാര്യമായിരുന്നു. ഇനിമുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ.

അവൾ പോയി ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി.

ഞാന്‍ അടുക്കളയിലേക്ക്‍ ചെന്നു. അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിക്കുകയായിരുന്നു

“അമ്മായി.. ആര്യേച്ചി ഇനി എന്ന് വരും “

“അവൾ ഹോസ്റ്റലിലല്ലേടാ.. ഇനി മിക്കവാറും അടുത്ത ശനിയാഴ്ച്ച.. അല്ലേ പിന്നെ അതിന്റെ അടുത്തിഴ്ച പ്രതീക്ഷിച്ചാ മതി..

“എന്താടാ.. നിന്റെ മുഖമങ്ങ് വാടിയെ.. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും.. ഇപ്പൊ എന്താ ?”

അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്ക് കയറി. ആദ്യം എനിക്ക് കത്തിയില്ല.. പിന്നെ ഞാൻ ഒരു ലോഡ് പുച്ഛം മുഖത്ത് വരുത്തീട്ട് അമ്മ മാത്രം കേൾക്കുന്ന തരത്തില്‍..

“ആ.. ശല്യം അടുത്തെങ്ങാനും വരുമോന്നറിയാൻ ചോദിച്ചതാ ഹോ…”

എന്നിട്ട് ഞാനെന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി അങ്ങനെ തങ്ങിനിന്നു.

ഞങ്ങൾ തമ്മിൽ അത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്തോ പോലെ..

അവൾ വന്നാലെന്താ പോയാലെന്താ..
എന്നൊക്കെ ചിന്തിക്കുന്ന ആ സമയം തന്നെ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്നും എനിക്ക് മനസിലാകുന്നുണ്ട്..

എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവരുന്നു. ഞാൻ എങ്ങിനെയോ ഒരു മൂന്ന് ദിവസം തള്ളി നീക്കി. ഒടുവിൽ ശനിയാഴ്ചയായി .

അന്ന് രാത്രിയായിട്ടും അവൾ വന്നില്ല. പതിവ്പോലെ അന്നും രാത്രി അവൾ അമ്മായിയെ ഫോൺ വിളിച്ചു, അമ്മാവനെയും എന്റെ അമ്മയെയും ഒന്നും പോരാഞ്ഞിട്ട് ഇവിടുത്തെ മണിക്കുട്ടിയെയും വരെ അവൾ തിരക്കും. പക്ഷേ ഇതുവരെ എന്നെ തിരക്കിയെന്നു ആരും പറഞ്ഞുകേട്ടില്ല.

എനിക്ക് സത്യത്തിൽ അത് അസഹ്യമായിരുന്നു. പക്ഷേ അവരുടെ ഒക്കെ മുൻപിൽ ഞങ്ങൾ ശത്രുക്കൾ ആയതുകൊണ്ട് എനിക്ക് അവരുടെ കയ്യിൽനിന്ന് ഫോൺമേടിച്ചു അങ്ങോട്ട്‌ സംസാരിക്കാനും പറ്റുന്നില്ല.

അവൾ വിളിക്കുമ്പോൾ, എനിക്ക് ശ്യാസം മുട്ടും.. എന്ത് ചെയ്യണം എന്നറിയാൻ വയ്യാതെ ഞാന്‍ ആ ഫോണിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനടക്കും. അമ്മയുടെ ഫോൺ ഡയറീന്ന് അവളുടെ നമ്പർ ഞാൻ കാണാതെ പഠിച്ചു. പലവട്ടം അമ്മയുടെ മൊബൈൽ ഫോൺ ഡയൽ ചെയ്തിട്ട് കാള്‍ ബട്ടൺ ഞെക്കാൻ പറ്റാതെ അങ്ങനെ ഇരുന്നിട്ടുണ്ട്.

എന്തോ എനിക്കവളോട്‌ സംസാരിക്കാൻ ഒരു പേടി. പക്ഷേ അവളുടെ ശബ്ദം കേട്ടില്ലേ.. ഞാൻ ശാസംമുട്ടി മരിച്ചു പോകും എന്ന് തോന്നി. അവസാനം ഞാൻ സ്കൂളിലെ ഒരുരൂപ കോയിൻ ബൂത്തിൽനിന്ന് അവളെ വിളിച്ചു.

സ്കൂളിലാകുമ്പോള്‍ ഒന്നാമത്തെ നിലയിലെ സ്റ്റാഫ്‌ റൂമിനടുത്ത് ഒരു കോയിൻ ബൂത്തുണ്ട്.

സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരന്‍
പാടില്ലാത്തോണ്ട് ടീച്ചര്‍മാര്‍ക്ക് വേണ്ടി വെച്ചതാ.

“ഹലോ..”

ഒന്നര ആഴ്ച്ചക്ക് ശേഷം ആര്യേച്ചിയുടെ ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ജീവൻ വീണത്. പക്ഷേ എനിക്കൊന്നും തിരിച്ചു സംസാരിക്കാനായില്ല, എന്തോ ഇവിടെയും, എനിക്കവളോട് തോന്നിയ ഭയം തന്നെയാണ് എന്റെ വാ പൊത്തിയത്. പെട്ടെന്ന് ഞാൻ ഫോൺ കട്ട്‌ ചെയ്തു.

അവൾ രണ്ടാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ വന്നു. പക്ഷേ എന്നെ കാണാഞ്ഞതിന്റെ വിഷമമോ കണ്ടതിന്റെ സന്തോഷമൊ അവളുടെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു.

ചിലപ്പോൾ, എനിക്ക് തോന്നിയ ശാസംമുട്ടൊന്നും അവൾക്കു തോന്നിക്കാണില്ല . ഇപ്പൊ വലിയ MBBS അല്ലെ.. അപ്പൊ അതിന്റെയൊക്കെ ഇടയിൽ നമ്മളെ മറന്നുപോയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തിനോ.. ഞാന്നന്ന് കട്ടിലിൽകിടന്നു ഒരുപാട് കരഞ്ഞു.

അവൾ തിരിച്ചുപോണ തിങ്കളാഴ്ച രാവിലെ എന്റെകൂടെയാണ് ബസ് സ്റ്റോപ്പിലേക്ക് വന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ആര്യെച്ചിയോടു മിണ്ടാന്‍ നാവ് പൊങ്ങുന്നില്ല. എന്തൊക്കയോ പറയണമെന്നുണ്ട്.. പക്ഷേ പുറത്തേക്കൊന്നും വരുന്നില്ല.

ഞങ്ങള്‍ നടന്ന് പാടത്തിനു ഏകദേശം നടുക്കായപ്പോള്‍ പെട്ടെന്നൊരു മിന്നല്‍ ഉള്ളിലൂടെ പാഞ്ഞു.

“അച്ചൂ.. എനിക്ക് നിന്നെ കാണാതെ.. നിന്റെ സംസാരം കേൾക്കാതെ ഇരിക്കാൻ പറ്റണില്ല. അറ്റ്ലീസ്റ്റ് ഞാൻ വിളിക്കുമ്പോഴെങ്കിലുമൊന്നു എടുത്തൂ ടെ .. വെറുതെ ജാഢ കാണിക്കാതെ.” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.

“ശ്രീ.. നിന്റെ കളി കൊറച്ചു കൂടുന്നുണ്ട്. എപ്പോഴും എനിക്കത് തമാശയായി തോന്നില്ലേ.. പറഞ്ഞേക്കാം.. ക്ലാസിലിരിക്കുമ്പോൾ അവന്റെ ഒരു വിളി.”

“ശ്രീയൊ.. ഹ..ഹാ.. നിന്റെ ശ്രീക്ക് നിന്നോട് മിണ്ടാന്‍ പേടിയാ, പാവം പൊട്ടൻ. അല്ലേ.. അവൻ നിന്നോട് ആങ്ങനെ മിണ്ടോ? ഞാൻ വിഷ്ണു വാടോ.. എന്റെ പെണ്ണിന് എന്നെ മനസിലാവാതായോ?”

“നിന്റെ പെണ്ണോ.. അയ്യോടാ.. അവൻ മുട്ടേന്നു വിരിഞ്ഞില്ല.. അപ്പൊഴേക്കും….”

“ഞാൻ വിരിഞ്ഞോ ഇല്ലയോന്ന് നിനക്ക് കാണിച്ചു തരാമെടി .. ചുള്ളിക്കമ്പേ”

അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടുപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി.

രക്ഷപെടാനെന്നവണ്ണം അവള്‍ തല വെട്ടിച്ചുമാറ്റി. സത്യത്തിൽ അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. അവൾ അവനെ തള്ളി പാടത്തിട്ടു.., എന്നിട്ട് ബസ്റ്റോപ്പിലേക്കോടി.

ഞാന്‍ പാടത്തെ ചെളിവെള്ളം ശരീരത്ത് തട്ടിയപ്പോള്‍ പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോൾ ആര്യേച്ചി അങ്ങകലെ എത്തിയിരുന്നു. എന്നേ തിരിഞ്ഞു പോലും നോക്കാതെ കണ്ണും തുടച്ചു കൊണ്ടവള്‍ ഓടുകയാണ്. അവൾ എന്നെ ഇപ്പൊ ഈ വെള്ളത്തിൽ ഉപേക്ഷിച്ചിട്ട് പോകാൻ കാരണം.. ഞ
ഞാനാണോ അവളെ കരയിച്ചത്? അതിനു മാത്രം ഇപ്പൊ ഇവിടെ എന്താ ഉണ്ടായത്. ഈ നശിച്ച ബോധം പോക്ക്..

ഞാന്‍ തിരിച്ചു വീട്ടില്‍ വന്നു. അമ്മയോട് നടന്നത്.. എനിക്ക് ഓര്‍മ്മയുള്ളതുപോലെ പറഞ്ഞു.

എന്‍റെ ഈ അസുഖം എന്നെ എത്രമാത്രം ബുദ്ധിമുട്ടിക്കുന്നുവെന്ന് പറഞ്ഞു. അമ്മക്ക് അത് മനസിലാക്കാന്‍ തന്നെ പറ്റുന്നുണ്ടായിരുന്നില്ല. എന്നെ സമാധാനിപ്പിക്കാനെന്നോണം അമ്മ..

“മോനെ ഹരി.. നീ എന്തിനാ വിഷമിക്കുന്നത്, നിന്റെ ഈ മറവി നിനക്ക് ദൈവം തന്ന വരമാ.. വേദനിക്കുന്ന ഓര്‍മയില്‍ വെന്തെരിയുന്നതിനേക്കാള്‍ നല്ലതല്ലേ അത് മറക്കാന്‍ പറ്റുന്നത്. അമ്മയ്ക്കും ആ വരം കിട്ടിയിരുന്നെങ്കില്‍ എന്ന് അമ്മ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. “

ഞാന്‍ അമ്മേ കെട്ടിപ്പിടിച്ചു കരഞ്ഞു.

.ഉടുപ്പും ബാഗും ഒക്കെ നനഞ്ഞോണ്ടാകും അമ്മ അന്ന് സ്കൂളില്‍ പോകേണ്ടെന്നു പറഞ്ഞു. പക്ഷേ ഞാന്‍ കേട്ടില്ല..ഡ്രസ്സ്‌ മാറ്റി, ഞാന്‍ സ്കൂളിലേക്ക് നടന്നു.

അന്നു വീണ്ടും ഞാൻ കോയിൻ ബൂത്തിൽ നിന്ന് ആര്യെച്ചിയെ വിളിച്ചു. .

എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ ഫോൺ എടുത്തപാടേ

“ഹലോ, ടാ നീയാണോ. “

അവള്‍ ദേഷ്യത്തോടെ ചോദിച്ചു

“ഹ്മ്മ് ” ഞാൻ മൂളി

“നീ എത്ര ശ്രമിച്ചാലും എന്റെ വിഷ്ണു ഏട്ടൻ ആകില്ല. ഇത്രനാളും നീ കാണിച്ച കോപ്രായം ഞാൻ ക്ഷമിച്ചു. ഇനി വയ്യാ.. ഒരു ബോധവുമില്ലാതെ.. ഛെ…. ഇനി മേലാല്‍ നിന്നെ ഞാന്‍ വിളിക്കില്ല.. എന്നെയും ശല്യം ചെയ്യരുത്“ [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)