എന്റെ സ്വപ്നങ്ങളും മോഹവും
“അച്ചൂ.. എനിക്ക് നിന്നെ കാണാതെ.. നിന്റെ സംസാരം കേൾക്കാതെ ഇരിക്കാൻ പറ്റണില്ല. അറ്റ്ലീസ്റ്റ് ഞാൻ വിളിക്കുമ്പോഴെങ്കിലുമൊന്നു എടുത്തൂ ടെ .. വെറുതെ ജാഢ കാണിക്കാതെ.” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
“ശ്രീ.. നിന്റെ കളി കൊറച്ചു കൂടുന്നുണ്ട്. എപ്പോഴും എനിക്കത് തമാശയായി തോന്നില്ലേ.. പറഞ്ഞേക്കാം.. ക്ലാസിലിരിക്കുമ്പോൾ അവന്റെ ഒരു വിളി.”
“ശ്രീയൊ.. ഹ..ഹാ.. നിന്റെ ശ്രീക്ക് നിന്നോട് മിണ്ടാന്‍ പേടിയാ, പാവം പൊട്ടൻ. അല്ലേ.. അവൻ നിന്നോട് ആങ്ങനെ മിണ്ടോ? ഞാൻ വിഷ്ണു വാടോ.. എന്റെ പെണ്ണിന് എന്നെ മനസിലാവാതായോ?”
“നിന്റെ പെണ്ണോ.. അയ്യോടാ.. അവൻ മുട്ടേന്നു വിരിഞ്ഞില്ല.. അപ്പൊഴേക്കും….”
“ഞാൻ വിരിഞ്ഞോ ഇല്ലയോന്ന് നിനക്ക് കാണിച്ചു തരാമെടി .. ചുള്ളിക്കമ്പേ”
അവന്‍ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നില്ലേക്കടുപ്പിച്ചു. എന്നിട്ടവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ ചുണ്ടുകള്‍ അവളുടെ ചുണ്ടുകളിലേക്ക് ആഴ്‌ന്നിറങ്ങി.
രക്ഷപെടാനെന്നവണ്ണം അവള്‍ തല വെട്ടിച്ചുമാറ്റി. സത്യത്തിൽ അത്രയും തുറസായ സ്ഥലത്തുവെച്ചു വിഷ്ണു അങ്ങനെ ഒരു നീക്കം നടത്തുമെന്ന് അവള്‍ സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ല. അവൾ അവനെ തള്ളി പാടത്തിട്ടു.., എന്നിട്ട് ബസ്റ്റോപ്പിലേക്കോടി.