എന്റെ സ്വപ്നങ്ങളും മോഹവും
സ്കൂളിലാകുമ്പോള്‍ ഒന്നാമത്തെ നിലയിലെ സ്റ്റാഫ് റൂമിനടുത്ത് ഒരു കോയിൻ ബൂത്തുണ്ട്.
സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരന്‍
പാടില്ലാത്തോണ്ട് ടീച്ചര്‍മാര്‍ക്ക് വേണ്ടി വെച്ചതാ.
“ഹലോ..”
ഒന്നര ആഴ്ച്ചക്ക് ശേഷം ആര്യേച്ചിയുടെ ആ ഹലോ കേട്ടപ്പോഴാണ് എനിക്ക് ജീവൻ വീണത്. പക്ഷേ എനിക്കൊന്നും തിരിച്ചു സംസാരിക്കാനായില്ല, എന്തോ ഇവിടെയും, എനിക്കവളോട് തോന്നിയ ഭയം തന്നെയാണ് എന്റെ വാ പൊത്തിയത്. പെട്ടെന്ന് ഞാൻ ഫോൺ കട്ട് ചെയ്തു.
അവൾ രണ്ടാമത്തെ വെള്ളിയാഴ്ച്ച വൈകുന്നേരം തന്നെ വന്നു. പക്ഷേ എന്നെ കാണാഞ്ഞതിന്റെ വിഷമമോ കണ്ടതിന്റെ സന്തോഷമൊ അവളുടെ പെരുമാറ്റത്തിൽ ഇല്ലായിരുന്നു.
ചിലപ്പോൾ, എനിക്ക് തോന്നിയ ശാസംമുട്ടൊന്നും അവൾക്കു തോന്നിക്കാണില്ല . ഇപ്പൊ വലിയ MBBS അല്ലെ.. അപ്പൊ അതിന്റെയൊക്കെ ഇടയിൽ നമ്മളെ മറന്നുപോയില്ലെങ്കിലേ അത്ഭുതമുള്ളു. എന്തിനോ.. ഞാന്നന്ന് കട്ടിലിൽകിടന്നു ഒരുപാട് കരഞ്ഞു.
അവൾ തിരിച്ചുപോണ തിങ്കളാഴ്ച രാവിലെ എന്റെകൂടെയാണ് ബസ് സ്റ്റോപ്പിലേക്ക് വന്നത്. ഞാന്‍ എത്ര ശ്രമിച്ചിട്ടും എനിക്ക് ആര്യെച്ചിയോടു മിണ്ടാന്‍ നാവ് പൊങ്ങുന്നില്ല. എന്തൊക്കയോ പറയണമെന്നുണ്ട്.. പക്ഷേ പുറത്തേക്കൊന്നും വരുന്നില്ല.
ഞങ്ങള്‍ നടന്ന് പാടത്തിനു ഏകദേശം നടുക്കായപ്പോള്‍ പെട്ടെന്നൊരു മിന്നല്‍ ഉള്ളിലൂടെ പാഞ്ഞു.