എന്റെ സ്വപ്നങ്ങളും മോഹവും
എത്ര ഓർക്കേണ്ട എന്ന് കരുതിയാലും അവളുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവരുന്നു. ഞാൻ എങ്ങിനെയോ ഒരു മൂന്ന് ദിവസം തള്ളി നീക്കി. ഒടുവിൽ ശനിയാഴ്ചയായി .
അന്ന് രാത്രിയായിട്ടും അവൾ വന്നില്ല. പതിവ്പോലെ അന്നും രാത്രി അവൾ അമ്മായിയെ ഫോൺ വിളിച്ചു, അമ്മാവനെയും എന്റെ അമ്മയെയും ഒന്നും പോരാഞ്ഞിട്ട് ഇവിടുത്തെ മണിക്കുട്ടിയെയും വരെ അവൾ തിരക്കും. പക്ഷേ ഇതുവരെ എന്നെ തിരക്കിയെന്നു ആരും പറഞ്ഞുകേട്ടില്ല.
എനിക്ക് സത്യത്തിൽ അത് അസഹ്യമായിരുന്നു. പക്ഷേ അവരുടെ ഒക്കെ മുൻപിൽ ഞങ്ങൾ ശത്രുക്കൾ ആയതുകൊണ്ട് എനിക്ക് അവരുടെ കയ്യിൽനിന്ന് ഫോൺമേടിച്ചു അങ്ങോട്ട് സംസാരിക്കാനും പറ്റുന്നില്ല.
അവൾ വിളിക്കുമ്പോൾ, എനിക്ക് ശ്യാസം മുട്ടും.. എന്ത് ചെയ്യണം എന്നറിയാൻ വയ്യാതെ ഞാന്‍ ആ ഫോണിന് ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനടക്കും. അമ്മയുടെ ഫോൺ ഡയറീന്ന് അവളുടെ നമ്പർ ഞാൻ കാണാതെ പഠിച്ചു. പലവട്ടം അമ്മയുടെ മൊബൈൽ ഫോൺ ഡയൽ ചെയ്തിട്ട് കാള്‍ ബട്ടൺ ഞെക്കാൻ പറ്റാതെ അങ്ങനെ ഇരുന്നിട്ടുണ്ട്.
എന്തോ എനിക്കവളോട് സംസാരിക്കാൻ ഒരു പേടി. പക്ഷേ അവളുടെ ശബ്ദം കേട്ടില്ലേ.. ഞാൻ ശാസംമുട്ടി മരിച്ചു പോകും എന്ന് തോന്നി. അവസാനം ഞാൻ സ്കൂളിലെ ഒരുരൂപ കോയിൻ ബൂത്തിൽനിന്ന് അവളെ വിളിച്ചു.