എന്റെ സ്വപ്നങ്ങളും മോഹവും
അതെനിക്ക് കുറച്ചധികം സന്തോഷം തരുന്ന കാര്യമായിരുന്നു. ഇനിമുതൽ ആ പെണ്ണിന്റെ ട്യൂഷൻ ക്ലാസിൽ ഇരിക്കണ്ടല്ലോ.
അവൾ പോയി ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി പോയി എന്നൊരു തോന്നൽ മനസിന്റെ ഏതോ കോണിൽ തലപൊക്കി.
ഞാന്‍ അടുക്കളയിലേക്ക്‍ ചെന്നു. അമ്മയും അമ്മായും അവിടെ എന്തോ പണി ചെയ്തോണ്ടിക്കുകയായിരുന്നു
“അമ്മായി.. ആര്യേച്ചി ഇനി എന്ന് വരും “
“അവൾ ഹോസ്റ്റലിലല്ലേടാ.. ഇനി മിക്കവാറും അടുത്ത ശനിയാഴ്ച്ച.. അല്ലേ പിന്നെ അതിന്റെ അടുത്തിഴ്ച പ്രതീക്ഷിച്ചാ മതി..
“എന്താടാ.. നിന്റെ മുഖമങ്ങ് വാടിയെ.. കീരിയും പാമ്പും അല്ലാരുന്നോ രണ്ടും.. ഇപ്പൊ എന്താ ?”
അമ്മ ഒരു ആക്കിയ ചിരിയോടെ ഇടയ്ക്ക് കയറി. ആദ്യം എനിക്ക് കത്തിയില്ല.. പിന്നെ ഞാൻ ഒരു ലോഡ് പുച്ഛം മുഖത്ത് വരുത്തീട്ട് അമ്മ മാത്രം കേൾക്കുന്ന തരത്തില്‍..
“ആ.. ശല്യം അടുത്തെങ്ങാനും വരുമോന്നറിയാൻ ചോദിച്ചതാ ഹോ…”
എന്നിട്ട് ഞാനെന്റെ റൂമിലേക്ക് ഓടി.
എന്റെ ഉള്ളില്‍ അമ്മയുടെ ആ ചിരി അങ്ങനെ തങ്ങിനിന്നു.
ഞങ്ങൾ തമ്മിൽ അത്രയും തല്ലുപിടി ആയിരുന്നിട്ടും അവളേ കാണാതിരുന്നാൽ എനിക്കെന്തോ പോലെ..
അവൾ വന്നാലെന്താ പോയാലെന്താ..
എന്നൊക്കെ ചിന്തിക്കുന്ന ആ സമയം തന്നെ എന്റെ മനസ് ബുദ്ധിയുടെ കണ്ട്രോളിൽ ആല്ലെന്നും എനിക്ക് മനസിലാകുന്നുണ്ട്..