എന്റെ സ്വപ്നങ്ങളും മോഹവും
ആര്യേച്ചി ഉറഞ്ഞുതുള്ളി. ആ ഭദ്രകാളി പാട്ട് തുടങ്ങിയാപ്പിന്നെ നിർത്തിക്കിട്ടാൻ ഇച്ചിരിപ്പാടാ, തിരിച്ചൊന്നും പറയാനും പറ്റില്ല, ഒന്നാമത് എനിക്ക് അതിനുള്ള ധൈര്യമില്ല.. പിന്നെ ചിലപ്പോൾ അവൾ എടുത്തിട്ട് കീറാനും മതി.
പഠിക്കണ കാര്യം ആയോണ്ട് അമ്മ പോലും വന്ന് പിടിച്ചുമാറ്റില്ല . അതോണ്ട് തന്നെ എല്ലാം ഞാൻ മിണ്ടാതെ കേട്ടോണ്ടിരുന്നു. ഗോപിക എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്.. പക്ഷേ അവളുടെ മുഖം പുസ്തകത്തിൽത്തന്നെയാണ്.. എങ്ങാനും പുറത്തെടുത്താ അവൾക്കിട്ടും കിട്ടുമെന്നുറപ്പാണ്.
ഗോപന്‍ ചിരി അടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. ഇച്ചിരിമുൻപ് എന്‍റെ ഉള്ളില്‍നിന്ന് ആര്യേച്ചിക്ക് എന്നോട് സ്നേഹമോ ഇഷ്ടമോ
എന്നൊക്കെ പറഞ്ഞല്ലോ.. അവനെ ഇപ്പൊ കിട്ടിയാൽ കൊല്ലുംഞാൻ.
എങ്കിലും പിന്നങ്ങോട്ട് ആര്യേച്ചി അടുത്തുള്ളപ്പോൾ എന്റെ ഈ ബോധംകെടൽ സ്ഥിരം പരിപാടിയായി.
അവൾ ഏത് മൂഡിൽ ആയിരുന്നാലും ഞാൻ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല. വ്യക്തമായി ഒന്നും മനസിലാവില്ലെങ്കിലും എനിക്കു ചുറ്റുമുള്ള ഒഴുക്കിൽ അങ്ങ് പോകും . അതാവുമ്പോൾ വലിയ പരുക്കുകൾ ഉണ്ടാവില്ല. പക്ഷേ എന്നോടുള്ള അവളുടെ പരിക്കൻ സ്വഭാവത്തിന് ഇടക്ക് വ്യത്യാസമുണ്ടാകും. പിന്നെ വീണ്ടും പഴയപടിയാകും.
മാസങ്ങള്‍കടന്നു പൊയി ഞാൻ ഒൻപതു പാസ്സായി പത്തിൽ കേറിയപ്പോൾ ആര്യേച്ചി പ്ലസ്സ്റ്റു കഴിഞ്ഞു എൻട്രൻസ് റാങ്കോടെ പാസായി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ MBBSനു അഡ്മിഷൻ മേടിച്ചു.