എന്റെ സ്വപ്നങ്ങളും മോഹവും
“ആ.. ഞാന്‍ നിന്നോട് ചോദിക്കാന്‍ ഇരുന്നതാ.. ആരാ അവന്‍. അതെന്താ നീ എന്നോട് ഇതുവരെ പറയാഞ്ഞത്?”
“ആ.. ശ്രീഹരീ.. നീ ഇപ്പൊ ശെരിക്കും പെട്ടു, നീ എന്‍റെ വിഷ്ണുവേട്ടന്‍ ആയിരുന്നെങ്കില്‍ അവനെയും അവന്‍റെ അനിയത്തിയെയും അങ്ങനൊന്നും മറക്കില്ലയിരുന്നു. ഹഹാ.. ചെക്ക് മേറ്റ്.”
അവള്‍ എന്തോ കണ്ടു
പിടിച്ചത്പോലെ പറഞ്ഞു.
“എന്താ പോണില്ലേ?, വീഴ്.. ബോധംകെട്ട് വീഴ്, ഈ ആര്യയെ അങ്ങനെ ആര്‍ക്കും പറ്റിക്കാനാകില്ല.”
“ഞാന്‍ പോണേ പോകാം”
“ആ.. പോണം.. ഞങ്ങക്കിപ്പോ വീട്ടില്‍ ചെല്ലണം.”
അപ്പോഴേക്കും ആര്യ തന്റെ കുപ്പിവെള്ളം കയ്യിലെടുത്തിരുന്നു.
എന്തോ.. അന്ന് മുതൽ അവളിൽ എന്തൊക്കയോ മാറ്റം എനിക്ക് തോന്നി. അവളുടെ സംസാരത്തിൽ എന്നോടല്പം സ്നേഹമുള്ളത് പോലെ. ഏതായാലും ഞാൻ അത് മുതലെടുക്കാൻ ഒരു ശ്രമം നടത്തി. അന്ന് എനിക്ക് തന്ന വർക്കൊന്നും ഞാൻ ചെയ്തില്ല.. പകരം വൈകുന്നേരം അവള്‍ പറഞ്ഞത് ചിന്തിച്ചുകൊണ്ടിരുന്നു.
ടപ്പേന്ന് ഒരു ബുക്കെന്റെ മുതുകത്തു പതിച്ചപ്പോഴാണ് ഞാൻ ആ സ്വപ്നലോകത്ത് നിന്നും ഉണർന്നത്.
“നീ എന്ത് സ്വപ്നം കണ്ടോണ്ടിരിക്കുവാ? ഹേ…? വയ്യെങ്കിൽ കളഞ്ഞിട്ടുപോടാ, ബാക്കി ഉള്ളോരേ മിനക്കെടുത്താൻ .. പഠിക്കുന്നെ രണ്ടക്ഷരം പഠിക്കട്ടെ എന്ന് വിചാരിച്ചു പറഞ്ഞുതരുമ്പോൾ സ്വപ്നം കണ്ടോണ്ടിരിക്കുന്നോ… എനിക്ക് എന്റെ എൻട്രൻസിന് പഠിക്കാനുണ്ട്.. അതും കളഞ്ഞിട്ട് നിനക്കൊക്കെ വല്ലോം പറഞ്ഞുതരുമ്പോള്‍ അഹങ്കാരം….”