എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “നീ എന്തിനാ പെണ്ണെ ഇങ്ങനെ കാറുന്നത്, ഞാന്‍ വന്നാലും അവന് എന്നേ കാണാന്‍ പറ്റില്ലാന്നു അറിയില്ലേ?”
“എല്ലാം ഒളിഞ്ഞു കേട്ടാണ്ട് ഇരിക്കുവാരുന്നോ?”
“ഞാന്‍ എന്തിനാടീ ഒളിഞ്ഞു കേക്കുന്നത്.. അവന്‍ കേള്‍ക്കുന്നതെല്ലാം ഞാനും കേള്‍ക്കും എന്നറിയില്ലേ. നീ അവനോട് ഇതൊന്നും പറയേണ്ടിയിരുന്നില്ല.. അവനൊന്നും മനസിലാവില്ല.”
“അതെന്താ?”
“ഞങ്ങള്‍ രണ്ടാണെന്ന് നീ പോലും ഇതുവരെ വിശ്വസിച്ചിട്ടുണ്ടോ? ഇല്ലല്ലോ, പിന്നെ അവന്‍ എങ്ങനെ വിശ്വസിക്കും”.
“അവനറിയാന്‍ പറ്റില്ലേ? നീ അവന്റെ ഉള്ളില്‍ അല്ലേ? ഞാന്‍ വിശ്വസിക്കാഞ്ഞതിന് കാരണം ഉണ്ടല്ലോ.. അതുപോലെയാണോ അവന്‍.?”
“എന്ത് കാരണം”
“ഇങ്ങനെ ഒറ്റക്ക് കിട്ടുമ്പോള്‍ മാത്രം വരും, അല്ലാത്തപ്പോള്‍ വിളിച്ചാ..,
ഞാന്‍ അമ്മയുടെ മുന്നില്‍ വെച്ചു വിളിച്ചപ്പോള്‍പ്പോലും വന്നില്ലല്ലോ. അവര്‍ വിചാരിക്കുന്നത് എനിക്ക് വട്ടാന്നാ.”
“ഞാന്‍ പറഞ്ഞതല്ലേ എന്നെ കാട്ടിക്കൊടുക്കരുതെന്ന്. അവര്‍ ഇതറിഞ്ഞാല്‍. എന്നേ ഇല്ലാതാക്കാന്‍ നോക്കില്ലേ? നിനക്കിപ്പോ എന്നേ വേണ്ടേ?”
“ശ്രീ ഹരി.. നിന്റെ ഈ കളി.. എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട് കേട്ടോ.” .
“ഹാ.. ദാ വീണ്ടും ശ്രീ ഹരി. എന്നെ ഇനിയും വിശ്വാസമില്ലേ.”
“ഇല്ല ,പക്ഷേ രാവിലെ ശെരിക്കും ഞാന്‍ വിശ്വസിച്ചുപോയി..”