എന്റെ സ്വപ്നങ്ങളും മോഹവും
പെട്ടെന്ന് ആരോ അവിടെ വന്നു, രാവിലെ കുളക്കടവില്‍ കണ്ട കാര്‍ന്നോരാണ്.
“കുഞ്ഞേ എന്താ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്. ഇന്നലെ രാത്രിലേ വന്നിരുന്നോ? ആളനക്കം കണ്ടിരുന്നു”
“ഹ്മം”
“ഹാ.. ഞാന്‍ കുറച്ച് നാള്‍ ഇവെടൊക്കെ ഉണ്ടാകും ”
“ഭക്ഷണമൊക്കെ വീട്ടില്‍നിന്നു ഉണ്ടാക്കി തന്നു വിടണോ ?”
“വേണ്ട ”
“ഇവിടെത്തന്നെ നിക്കുവാന്നേല്‍ താക്കോല് വാങ്ങാഞ്ഞത് എന്താ? പുറകിലത്തെ നാലുമുറി ഞങ്ങള്‍ അന്നേ തൂത്തു വാരി ഇട്ടേക്കുവല്ലേ”
“അപ്പൊ നാളെ തൊട്ടു പണിക്കാരെ വിളിക്കട്ടെ.”
“അല്ല അതിനു പൈസാ…”
“അത് കഴിഞ്ഞ മാസം മേല്‍കൂര ആക്കാന്‍ ഉള്ളത് വരെ ഡോക്ടര്‍ അയച്ചു തന്നിരുന്നു. കുഞ്ഞു വിളിച്ചു പറഞ്ഞോണ്ടാ ചെയ്യാതെ വെച്ചെക്കുന്നെ.”
“ഞാന്‍ പറയാം അമ്മാവാ”
“എന്നാ അങ്ങനെ ആട്ടെ കുഞ്ഞേ. രാത്രിയാകുന്നു കുഞ്ഞേ. വിളക്കിടാഞ്ഞതെന്താ”
“അല്ലാ അമ്മാവാ നിങ്ങള് രാവിലെ പറഞ്ഞില്ലേ രാവുണ്ണിക്ക് ഒരു മകള്‍ ഉണ്ടെന്നു. അതിപ്പോ എവിടാ ?”
“എന്‍റെ കുഞ്ഞേ ഈ നാട്ടില്‍ ആര്‍ക്കും അറിയില്ല. അന്ന്…. ഹാ.. ദാ.. അവരെത്തിയല്ലോ. വിളിച്ചപ്പോ വരുന്നേന്നു പറഞ്ഞെങ്കിലും ഇത്ര താമസിക്കുമെന്ന് ഞാന്‍ കരുതിയില്ല”
അയാള്‍ കൈയ്യിലുള്ള താക്കോലും നീട്ടി വണ്ടിക്കടുത്തേക്ക് നടന്നു.
ശ്രീഹരി അപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന ടാക്സി ശ്രദ്ധിച്ചത്.