എന്റെ സ്വപ്നങ്ങളും മോഹവും
“ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ജാനകി എന്ത്യേടി, ഇവിടെ ഉണ്ടോ? അവൾ”
“അപ്പുറത്തെ മുറിയിലുണ്ട്. കരച്ചിലാണ്. ആഹാരം പോലും നേരാവണ്ണം കഴിക്കുന്നില്ല.”
“Hmm ആ പണിക്കരെ ഒന്ന് വരുത്തിക്കണം.. എന്തൊക്കെയോ കുഴപ്പങ്ങൾ ഇനിയും നമുക്ക് ചുറ്റുമുണ്ട്”
“Hmm ഞാനും അത് പറയാൻ ഇരിക്കയായിരുന്നു”
“അച്ചൂ..അവിടെ എന്തെടുക്കുവാ.. പഠിക്കാണോ നീ” അച്ഛന്‍ വിളിച്ചു ചോദിച്ചു.
“ആ അച്ചാ,”
“ശ്രീ ഉണ്ടോ അവിടെ.”
“ഉണ്ടച്ചാ”
“അവനെ വിളിച്ചു ഇങ്ങ് വാ”
“മോനേ ശ്രീഹരീ.. അമ്മാവന് നാളെ കോട്ടയം വരെ പോണം.. അമ്മാവന്റെ കൂടെ വരുന്നോ നിയ്”
അവന്‍ ആര്യയുടെ മറവില്‍ പതുങ്ങി.
“മോളെ നീയും കൂടെ പോന്നോ”
“ശേരിയ ച്ചാ.. ”
പിറ്റേന്ന് രാവിലെ അമ്മുവും അവളുടെ അച്ഛനും ശ്രീഹരിയും കോട്ടയം
റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി. നാകമ്പടം ബസ്‌സ്റ്റാന്റില്‍ നിന്ന് ഒരു വണ്ടിയില്‍ കയറി കൂത്താട്ടുകുളത്തേക്ക് മൂന്ന് ടിക്കറ്റെടുത്തു. രണ്ടു ഫുള്ളും ഒരു ഹാഫും.
ആ യാത്രയിലൊക്കെയും ശ്രീ ആര്യയുടെ കൈയ്ക്കുള്ളില്‍ തന്‍റെ സുരക്ഷിതത്വവും സംരക്ഷണവും കണ്ടു.
സ്റ്റോപ്പിഇറങ്ങി ഒരു രണ്ടു കിലോമീറ്റര്‍ കഴിഞ്ഞു ഒരു ഹോസ്പിറ്റല്‍.
ഹോസ്പിറ്റലൊന്നുമല്ല.. ഏറെക്കുറെ യോഗയും മറ്റുമൊക്കെ പഠിപ്പിക്കുന്ന ആശ്രമം. പലേടത്തുന്നുള്ള ആളുകള്‍ അവിടെയുണ്ട്. അവര്‍ ഉണ്ണികൃഷ്ണന്‍ ഡോക്റ്ററെ കണ്ടു.