എന്റെ സ്വപ്നങ്ങളും മോഹവും
“അവൻ പേടിച്ചിട്ടാ പതിയെ മാറുന്നതെന്നാ ആനി ഡോക്ടർ പറഞ്ഞേ..”
“ആനി ഡോക്ടർക്കെന്തറിയാം.. അവനെ വല്ല നല്ല സൈക്കാളജിസ്റ്റിന്റെ അടുത്തു കൊണ്ടൊണതല്ലേ നല്ലത്”
“കോട്ടയത്ത് ഉണ്ണികൃഷ്ണനെന്ന ഒരു സൈക്കോളജിസ്റ്റുണ്ട്.. അയാള് കൊള്ളാന്നു മനക്കലെ ചന്ദ്രൻ പറഞ്ഞു ഒന്ന് കൊണ്ടോ യാലോന്നാ ഞാൻ”
“വെച്ചു താമസിപ്പിക്കണ്ടന്നാ എന്റെ അഭിപ്രായം.”
“Hmm ടീ.. അവന് ശ്രീയെയും ഇവളെയും കളഞ്ഞിട്ട് പോകാൻ എങ്ങനെ മനസ് വന്ന ടീ. കാശുപോയെങ്കി പോട്ടേന്ന് വെക്കണമായിരുന്നു. എനിക്ക് ദേഷ്യം വന്നപ്പോ ഞാനും അന്ന് എന്തോ പറഞ്ഞു, പണ്ടേ ഞാന്‍ പറഞ്ഞ തല്ലാരുന്നോ രവുണ്ണി ശെരിയല്ലെന്ന് ”
അച്ഛൻ ഒന്ന് നിർത്തി
“അവൻ ചെയ്യില്ല ടീ.. അവൻ ചെയ്യില്ല, വേറെ എന്തോ അവിടെ നടന്നിട്ടുണ്ടന്ന് എന്റെ മനസു പറയുന്നു”
“നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ, നിങ്ങൾ കൂടി തകർന്നാ പിന്നെ ്് ഞങ്ങൾക്കാരാ…”
“Hmm, അച്ചു ഇപ്പൊ ശ്രീക്കു പാഠം വല്ലോം പറഞ്ഞു കൊടുക്കുന്നുണ്ടോ?”
“അവക്ക് ഇപ്പൊ അവനെ കാണുമ്പഴേ സങ്കടമാണ്”
“അവനെ കാണുമ്പോൾ വിഷ്ണുവിനെ ഓർക്കുന്നുണ്ടാകും.. അവരാരുന്നല്ലോ കൂട്ട്”
“എന്റെ മോള് വിഷ്ണുനെ ഒരുപാട് മോഹിച്ചിട്ടുണ്ടെന്നെനിക്കറിയാം, നമ്മളും അത് അങ്ങനെ ആട്ടേന്നു കരുതിയതല്ലേ. എന്റെ കുഞ്ഞിന്റെ കർമ്മദോഷം അല്ലാതെന്താ”