എന്റെ സ്വപ്നങ്ങളും മോഹവും
അവള് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
“ഏത് പതിവില്ലെന്ന് ”
“രണ്ടും..നേരത്തത്തെ വലിയും ഈ കുടിയും . എന്താ എന്ത് പറ്റി.”
“എന്ത് പറ്റാൻ എനിക്ക് തോന്നി ”
“പറയാൻ ബുദ്ധിമുട്ടുള്ളതാണേൽ വേണ്ട. ” അവള് ഒന്ന് ചിണുങ്ങി
“ഹ്മം ബുദ്ധിമുട്ടുണ്ട്, എനിക്കിപ്പോ നിന്നക്കൊരു ഉമ്മ തരാൻ കാരണം വേണോ? ഹേ…’
അവൻ ഒന്ന് ഉരുണ്ടുകളിച്ചു.
“ഹ്മം, അവളില്ലേ അരുണിമ, എന്നെ രാവിലെ വിളിച്ചിരുന്നു.. ഏട്ടന്റെ നമ്പർ ചോദിച്ചത് അവള് ളല്ലേ”
അവള് എന്തോ കണ്ടുപിടിച്ചപോലെ ചോദിച്ചു.
തന്റെ രഹസ്യം അവള് കണ്ടുപിടിച്ചപ്പോള്‍ ഒന്നും പറയാൽ പറ്റാതെ അവൻ അവളെ വിട്ടുമാറി പുറത്തെക്കിറങ്ങി.
“ദേ ഇത് തിന്നിട്ടു പോ ”
“അത് നിന്റെ തന്തക്ക് കൊടുക്ക്.”
“ഇത് ഞാൻ നിങ്ങക്കായി ഉണ്ടാക്കിയതാ , കഴിച്ചിട്ട് പോ മനുഷ്യ. ”
അവൾ പിന്നെയും വിളിച്ചു പറഞ്ഞു.
എന്നാൽ അവൻ അതൊന്നും കേട്ട മട്ടുകാണിച്ചില്ല. ഇന്നിനി വിളിച്ചാൽ വരില്ലെന്നറിയാമെങ്കിലും അവളൊന്നു വിളിച്ചു നോക്കിയതാ.
ഭദ്രൻ നേരേ വീരന്റെ അടുത്ത് പോയി വീരനെ എടുത്തു. ഭദ്രന്റെ വീക്നെസ് അവനായിരുന്നു. വീരനെ ഭദ്രന് സ്നേഹിക്കുന്നപോലെ ആര്യക്ക്പോലും പറ്റിയിരുന്നില്ല. അവൻ വീരനേം കൊണ്ട് മുകളിലത്തെ മുറിയിൽ ഒരു സോഫയിൽ ചെന്നിരുന്നു. അവനവനെ അവിടെ ഉണ്ടായിരുന്ന ചൂരല്‍
തൊട്ടിലില്‍ കിടത്തി. കുറച്ച് കഴിഞ്ഞു അവളും അങ്ങോട്ട് കയറിച്ചെന്നു.
One Response