എന്റെ സ്വപ്നങ്ങളും മോഹവും
അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു.
“എന്ത് വേണ്ടന്ന്?”
“എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്ക് ഉമ്മ തരണ്ട ”
അവള് വിങ്ങി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“വേണ്ടേല്‍ വേണ്ട ”
അവൻ നിസാരമട്ടിൽ പറഞ്ഞു.
അവൻ അവളെ പതിയെ വിട്ടു. അവള് ഒന്ന് സമാധാനപ്പെട്ടു .പക്ഷേ അടുത്ത നിമിഷം അവൻ വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ പിടിച്ചു. അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി.
അവൾ ഒന്ന് കൂതറാൻ ശ്രമിച്ചിങ്കിലും പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. അവളുടെ എതിർപ്പ് തീരെ ഇല്ലാതെയായെന്ന് മനസിലായപ്പോൾ ഭദ്രന് തന്റെ ഇടത്തെ കൈ അവളുടെ തലയിൽ നിന്നെടുത്തു.
അരക്കെട്ടിൽ ചുറ്റിവരിഞ്ഞു അവളെ തന്നിലേക്കടിപ്പിച്ചു.
മഴ കാത്തിരുന്ന വേഴാമ്പൽപോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചുവിന്റെ മുഖത്തു ഒരു ചെറുചിരി മോട്ടിട്ടു.
”പിണക്കം മാറിയോ? ”
“ങ്ഹും…”
“പിന്നെ എന്തിനാ ചിരിച്ചേ ?!”
“ഞാന്‍ ചിരിച്ചില്ല, എന്നെ ഇങ്ങനെ കെട്ടിപിടിച്ചിട്ട് ഇപ്പോ എത്ര നാളായീന്ന റിയോ?”
“ഇല്ല”
“ ഒരു മാസം”
“ഓഹോ അപ്പൊ ദിവസം എണ്ണി വെച്ചേക്കുവാ ല്ലേ! ”
അവൻ ഒരു ചിരിയോടെ ചോദിച്ചു.
അവളും ഒന്ന് നാണത്തോടെ ചിരിച്ചു.
“ഇതൊന്നും പതിവില്ലാത്തതാണല്ലോ എന്ത് പറ്റി..”
One Response