എന്റെ സ്വപ്നങ്ങളും മോഹവും
“നീ ഇതൊന്നു നാക്കിൽ വെച്ചു നോക്കടി”
അവൾ അതേ നിപ്പ് തന്നെ.
ഇപ്പൊ അണപൊട്ടും എന്ന നിലയിൽ അവളുടെ മുഖവും കണ്ണും മാറിയിരുന്നു. അവൾ കൈമുട്ടുകൊണ്ട് കണ്ണുതുടച്ചു.
“”നീ എന്തിനാ ഇപ്പൊ കരയുന്നെ? ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്… നോക്കാൻ”
അവൾ പേടിച്ചുവിറച്ചു അൽപ്പം എടുത്തു കഴിച്ചു നോക്കി
“ഉപ്പുണ്ടോ?…. ഉണ്ടോന്ന് ”
“മ്മ് ” അവൾ മൂളി
“എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ”
“ഉണ്ട് ” അല്‍പം പകപ്പോടെ അവള്‍ പറഞ്ഞു.
“നീ പറഞ്ഞാല്‍ മതിയോ, എനിക്ക് വിളമ്പിയതിൽ കൂടെ നോക്കടി..”
അവൾ വീണ്ടും കുനിഞ്ഞു അൽപ്പം എടുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം പിടിച്ചു അവനുനേരേ തിരിച്ചു. എന്നിട്ട് മുഖത്തേക്ക് ഊതി
“മണമുണ്ടോ?”
അവൾ ഒന്നും മിണ്ടിയില്ല.
ഭദ്രൻ ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു,
അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു.
ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ മുഖം വെട്ടിതിരിച്ചു.
അവൻ അവളുടെ മുഖം ബലമായി തിരിച്ചു എന്നിട്ട് ഒന്നുടെ ഊതി.
“പറയടി മണം ഉണ്ടോന്ന് ?.. വലിച്ചതിന്റെ മണമുണ്ടോന്ന് ?”
“ ഇല്ല.. ”
“ഹ്മം…. പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ?ഹേ…!”
എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.
“എനിക്ക് വേണ്ട.. എന്നെ വിട് ”
One Response