എന്റെ സ്വപ്നങ്ങളും മോഹവും
അപ്പോള്‍, അടുക്കളയിൽ നിന്ന് കരയുവായിരുന്നവൾ. അവനെ കണ്ടയുടനെ കണ്ണു തുടച്ചു. അവനു മുഖം കൊടുക്കാതെ തിരിഞ്ഞു മാറി നിന്നു.
ഭദ്രനും എന്തോ ഒന്ന് സംസാരിക്കാൻ ശ്രമിച്ചു. അവൾക്കൊരു പ്രതികരണവുമില്ല.
അവൾ ഭദ്രനോട് പിണങ്ങിയോ?.
പിന്നെ ഭദ്രൻ ഒന്നും മിണ്ടിയില്ല, തിരിച്ചു വന്നു ഡൈനിങ്ങ് റൂമിലിരുന്നു. അവൻ രണ്ടു കയ്യും തലക്ക് കൊടുത്തു എന്തോ ചിന്തിച്ചിരുന്നു.
കുറച്ചു കഴിഞ്ഞു ഒരു പ്ലേറ്റ് മുന്നിൽ വന്നു, അതിൽ ചപ്പാത്തിയും കറിയും വിളമ്പി അവൾ തിരിച്ചുപോയി. ഭദ്രൻ അപ്പോഴും അതേ ഇരുപ്പ് തന്നെ.
അവള്‍ വന്ന് പോയത് അറിഞ്ഞിട്ടുണ്ടാവില്ല.
അവൾ വീണ്ടും ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്നു. ഡൈനിങ്ങ് ടേബിളിന്റെ മുകളിൽ അൽപ്പം ഉച്ചത്തിൽത്തന്നെ അത് വെച്ചു. അവൻ ഒന്നു തലയനക്കി നോക്കി. അപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു. വലിയ താല്പര്യമില്ലാതെ ഒരു ചെറിയ കഷ്ണം പിച്ചി വായിൽ വെച്ചു.
“അച്ചൂ….”
അവന്‍ പരുഷമായി തന്നെ വിളിച്ചു.
അവൾ വന്നു ആ വാതിക്കൽ തല കുനിച്ചു നിന്നു.
“അച്ചൂ.. ആഹ് വന്നാരുന്നോ… ഇതെന്താ ഈ ഉണ്ടാക്കി വെച്ചേക്കുന്നത്, മനുഷന് തിന്നാന്‍ അല്ലേ?”
അവൻ ഒന്ന് നിർത്തി. അവൾ ഒന്നും മിണ്ടണില്ല.
“എന്താത്?….” അവൻ വീണ്ടും ഗൌരവത്തോടെ ചോദിച്ചു.
എന്നാല്‍ അവള്‍ക്കു ഒരു പ്രതികരണവും ഇല്ല.
One Response