എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – ആര്യയും അവനു പിറകെ ചെന്നു, ചെന്ന പാടേ അവൻ എടുത്തു കയ്യിൽ പിടിച്ച സിഗരറ്റ് പാക്കറ്റ് അവൾ തന്റെ കയ്യിലാക്കി.
“ഏട്ടാ ഞാൻ പറഞ്ഞിട്ടില്ലേ.. നമുക്കിത് വേണ്ടെന്ന് ” ആര്യ ശാസനയുടെ രൂപത്തില്‍ പറഞ്ഞു.
“നീ അതിങ്ങെടുക്ക്, എനിക്കിന്നത് വേണം”
അവളുടെ മുന്നില്‍ താഴാതെ കടുപ്പിച്ചു തന്നെ അവൻ പറഞ്ഞു.
“ഇല്ല തരില്ല”
അവൾ ചിണുങ്ങിനോക്കി, അവളുടെ ആ വാക്ക് അവൻ കേൾക്കുമെന്ന് അച്ചൂന് ഉറപ്പുണ്ടായിരുന്നു, എന്നാൽ ..
“എടുക്കടി ഇവിടെ ”അവൻ അലറി.
ഭദ്രന്റെ മുഖത്തെ ആ വന്യത തെളിഞ്ഞു വന്നു. പക്ഷേ അച്ചു അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല, അവളുടെ മുഖം വിളറി വെളുത്തു. അവൾ ഒന്നും മിണ്ടാതെ ആ സിഗററ്റ് തിരികെ ഭദ്രന്റെ കയ്യിൽ കൊടുത്തു. പിന്നെ തിരിഞ്ഞു നടന്നു,
അവൾ താഴേക്ക് പോകുമ്പോൾ കണ്ണ് തുടക്കുന്നത് ഭദ്രന്റെയും ശ്രെദ്ധയിൽ പെട്ടിരുന്നു. അവൻ തന്റെ കയ്യിൽ അച്ചു വെച്ചിട്ട് പോയ സിഗരറ്റ്കൂടു ഒന്ന് നോക്കി. അപ്പോഴും ആ ദേഷ്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. അവൻ അതിൽനിന്ന് ഒന്ന് ചുണ്ടിൽ വെച്ചു ലൈറ്റർ കത്തിച്ചു. പിന്നെ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. എന്തോ അവൻ ആ കത്തിക്കൊണ്ടിരുന്ന ലൈറ്റർ താഴ്ത്തി, അതില്‍നിന്നും കയ്യെടുത്തു. ചുണ്ടിൽ വെച്ചിരുന്ന സിഗററ്റും ലൈറ്ററും അവൻ അവിടെ ഉപേക്ഷിച്ചിട്ട് താഴേക്ക് ഇറങ്ങിവന്നു.
One Response