എന്റെ സ്വപ്നങ്ങളും മോഹവും
“ശ്രീഹരി.. ഞാൻ നിന്നോട് കുളിക്കാൻ പറഞ്ഞത് നീ കേട്ടില്ലേ, നീ വേഗം പോയി കുളിക്കാൻ നോക്ക്”
ആര്യേച്ചി എനിക്ക് പരിചയമുള്ള ഗൗരവ ഭാവം മുഖത്തുവരുത്തി. ഒരു മാറ്റവുമില്ല.. ഇത് ആര്യ മഹാദേവ് തന്നെ.. ഞാൻ പിറുപിറുത്തു.
“ഹമ് എന്താ!…ഇപ്പൊ കൊഴാപ്പം ഇല്ലല്ലോ, തല ചുറ്റുന്നുണ്ടോ?”
അവള്‍ തുടര്‍ന്നു..
ഇല്ലാന്നു ഞാൻ തലയാട്ടി.. എങ്കിലും ഇപ്പോഴും ഞാൻ പൂർണ ബോധത്തിൽ വരുന്നേയുള്ളു..
“എന്നാ നീ പോയി കുളിക്കു.. എനിക്ക് ദോശ ചുടണം, രാവിലെ കുളിക്കാതേം നനയ്ക്കാതേം അടുക്കളയിൽ വന്നേക്കുന്നു അവൻ”
“ഞാൻ വേണമെങ്കിൽ..”
“നീ വേണമെങ്കിൽ ?”
“അല്ല.. ദോശ ചുട്ട് തരാം..”
“നീ അങ്ങനെ ചുട്ടതാണല്ലോ.. അവിടെ ആ കരിഞ്ഞു കിടക്കുന്നത്..”
അവൾ എന്നോട് ചൂടായി.. ഞാൻ ആ ദോശ കരിഞ്ഞതൊന്നും ശ്രദ്ധിച്ചില്ലാരുന്നു. അവൾ ഓടി.. ഗ്യാസിന്റെ തിരിതാഴ്ത്തി.
“നീ പോയില്ലേ?”
“സോപ്പ് ഇല്ല കുളിമുറിയിൽ !”
“സോപ്പും തോർത്തും എല്ലാം കുളിമുറിയിലുണ്ട്.. കൈ നീട്ട്.. എണ്ണ തരാം.”
കൈ നീട്ടി എണ്ണ മേടിച്ചു..അപ്പോഴും എന്റെ പ്രധാന സംശയം ബാക്കി.
കുളിമുറി എവിടെ?
“എന്താ ?” അവൾ വീണ്ടും ചോദിച്ചു
“കുളിമുറി !!”
“നിന്‍റെ റൂമിലല്ലേ.. കുളിമുറി !!
അതും ഞാൻ കാണിച്ചുതരണോ?”
അടുത്ത ചോദ്യം.. എന്റെ റൂം എവിടെ ? എന്നാരുന്നു.. പക്ഷെ പെട്ടെന്ന് ചിന്തിച്ചപ്പോൾ എന്റെ റൂം ഞാൻ കിടന്ന റൂം ആയിരിക്കുമെന്ന് തോന്നി. [ തുടരും ]