എന്റെ സ്വപ്നങ്ങളും മോഹവും
“ശ്രീ ഹരി..”
“എന്താ..ആര്യേച്ചി.. എന്താ ഇപ്പൊ ഇങ്ങനെയൊക്കെ ചെയ്‌തെ..!”
“ഇല്ല.. ഒന്നുമില്ല.. ഞാനിപ്പൊ വരാം…”
എന്നെ അവിടെയാക്കി.. അവൾ ഓടി !!, ആര്യേച്ചീടെ ആ പാച്ചിലിനിടയിൽ ഞാൻ അവളുടെ മുഖത്ത് സന്തോഷമൊ, അങ്ങനെ എന്തെക്കെയോ വികാരങ്ങൾ കണ്ടു.
ആരെയൊക്കയോ ഫോൺ ചെയ്തു, കുറച്ചു കഴിഞ്ഞു വന്നു.. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ.
എനിക്ക് അകെയൊന്നും മനസിലാകുന്നില്ല !! ആര്യേച്ചി എന്തിനു എന്നെ ഏട്ടാന്ന് വിളിക്കണം?
എന്നെ ഭരിച്ചുകൊണ്ടിരിന്നവൾ എന്തിനു എനിക്ക് കീഴ്പ്പെട്ട് സംസാരിക്കണം?
ഒന്നറിയാം.. ഞാൻ ഇതൊന്നും സ്വപ്നം കണ്ടതല്ല !! എന്തോ എനിക്ക് സംഭവിച്ചിട്ടുണ്ട് !!. എനിക്ക് കാര്യങ്ങൾ ഓർക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്..
പക്ഷെ എന്റെ ഓർമ്മയിലെ ആര്യേച്ചിക്ക് ഇത്ര തടിയില്ല, അന്ന് ഒരു ഈർക്കിലിൽ തുണി ചുറ്റിയ രൂപമായിരുന്നു, ഇപ്പൊ കണ്ടാൽ എന്റെ ആര്യക്ക് സൗന്ദര്യം കൂടിട്ടെ ഉള്ളു.
ഓർമ്മവെച്ചനാൾ മുതൽ ഞാൻ പ്രണയിക്കുന്ന എന്റെ മുറപ്പെണ്ണാണവൾ, എന്നേക്കാളും മൂന്ന് വയസ് കൂടുതലുണ്ട്.., പക്ഷെ പരിചയം ഇല്ലാത്തോരുടെ കണ്ണില്‍ ഞാനാണ് മൂത്തത്. ചെറുപ്പത്തിൽ എനിക്ക് പ്രണയമൊന്നുമില്ലായിരുന്നു.. സത്യത്തില്‍ എന്റെ ശത്രുവായിരുന്നവൾ. എന്നെ കരയിക്കുന്നതായിരുന്നു അവൾക്ക് വിനോദം. പക്ഷേ എപ്പോഴോ അറിയാതെ ഞാൻ അവളെ പ്രണയിച്ചു പോയി, പറയാൻ ഭയമായിരുന്നു, ഇപ്പോഴും അത് അങ്ങനെ തന്നാണ്. പക്ഷേ ഇപ്പോഴത്തെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ നേടിയെന്നൊരു തോന്നൽ.