എന്റെ സ്വപ്നങ്ങളും മോഹവും
ഞാൻ അടുക്കളപ്പടിയിൽ ചെന്ന് അവളെ നോക്കിനിന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പൊ കാണുന്നത് സാരിയിൽ നിൽക്കുന്ന അവളുടെ പിന്നഴകാണ്. അവളുടെ നീളത്തിന് ആ കോട്ടൻ സാരി ചേരും. ഇങ്ങ് പുറകിൽ നിന്ന് നോക്കുമ്പോൾ ജനൽ വഴി അടിക്കുന്ന സൂര്യരശ്മിയിൽ അവളുടെ മുടിക്ക് ചുറ്റും സ്വർണനിറത്തിൽ മിന്നിനിക്കുന്നു.
ഒറ്റ നോട്ടത്തിൽ ഏതോ വനദേവത അടുക്കളയിൽ എനിക്കായി ദോശചുടുന്നപോലെ തോന്നി. അല്ല ഇത് എന്‍റെ ആര്യേച്ചി അല്ലേ? അവൾ എന്‍റെ സ്വപ്നത്തിൽ.. !!
നേരിട്ടല്ലേ സംസാരിക്കാൻ പേടിയുള്ളൂ.. ഇപ്പൊ അതിന്റെ ആവശ്യമില്ലല്ലോ.. സ്വപ്നമല്ലേ.. മനസിലുള്ളത് എല്ലാം പറയാം, അല്ല ആരോ എന്നെ തള്ളി വിടുന്നപോലെ !!
ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽകൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപ്പിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അൽപ്പനേരം അനങ്ങാതെ നിന്നുതന്നു. ഞാൻ മാറാൻ ഉദ്ദേശമില്ലെന്നറിഞ്ഞു..
“മതി.. മതി.. എന്നെ വിട് ചേട്ടാ, എന്നിട്ട് പോയൊന്ന് കുളിക്ക്, നാറുന്നുണ്ട്..”
ഇതെന്റെ ആര്യേച്ചിയാണോ ?
അവൾ എനിക്ക് കെട്ടിപ്പിടിക്കാൻ ഇങ്ങനെ നിന്നുതരുമോ!.
ഞാനവളെ തൊടാനുള്ള ധൈര്യം കണിക്കോ. ഉള്ളിൽനിന്ന്
ആരോ പറയുന്നു.. ഞാനത് കേൾക്കുന്നു..
കൂടുതൽ ഒന്നും ചിന്തിക്കാനുള്ള ബോധം ഇപ്പോഴില്ല.. ഞാൻ അനങ്ങിയില്ല..അതെ നിൽപ്പുനിന്നു. പിന്നെ പതിയെ കഴുത്തിനു പിന്നിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു..