എന്റെ സ്വപ്നങ്ങളും മോഹവും
ആരാണവൾ ?, ഞാനവളെ കണ്ടിട്ടുള്ള പോലെ, അല്ല.. നല്ല ആത്മബന്ധമുള്ളപോലെ.. അത് ചേച്ചി ആകുമോ? ആ.. ഈ സ്വപ്നം, ഞാൻ എന്നോ കാണാൻ ആഗ്രഹിച്ച എന്തോ ഒന്നിന്റെ ബാക്കി പത്രമാണെന്ന് ആരോ പറയുന്നു.
ആ ഒഴുക്കിൽത്തന്നെ ഞാൻ എന്റെ മനസിനെ സ്വതന്ത്രമാക്കി വിട്ടു.
എന്റെ ദേഹത്തേക്ക് അവൾ എറിഞ്ഞ മുണ്ട് എടുത്തുടുത്തു ഞാന്‍ എഴുന്നേറ്റു. കാലുറപ്പിച്ചു നിക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ഭിത്തിയിൽ പിടിച്ച് ആ മുറിവിട്ടിറങ്ങി.
കണ്ടിട്ട് ഇതൊരു രണ്ട്നില വീടാണെന്ന് തോന്നുന്നു, ഞാന്‍ സ്റ്റെപ്പ് ഇറങ്ങി.. അകത്ത്ന്ന് ദോശമാവ് കല്ലില്‍ വീഴുമ്പോളുള്ള ശബ്ദം. അതിനു പിന്നാലെ ചട്ടുകം ദോശക്കല്ലിൽ മുട്ടുന്ന ശബ്ദമൊക്കെ കേൾക്കുന്നു. എന്‍റെ ശ്രദ്ധ അവിടേക്കായി, അവിടെനിന്ന് ആരോ, എന്തൊക്കയോ സംസാരിക്കുന്നു..
നേരത്തെ മിന്നായംപോലെ കണ്ട പെണ്ണാകുമോ? അവളെ കാണണമെന്ന് മനസു വല്ലാണ്ട് തുള്ളി. അവിടേക്ക് ചെന്നു,
“‘ഒരു നാണോം മാനോം ഇല്ലാത്തൊരുത്തൻ, സമയത്തു മനുഷ്യനെ ഉറക്കേമില്ല.. നേരത്തിന് എഴുന്നേക്കേമില്ല, കിടക്കുവാ.. അവിടെ, തുണിയും മണിയുമില്ലാതെ.. കാടൻ, ഇന്നലെ കാണിച്ച പരാക്രമം കാരണം മനുഷ്യന് നിക്കാൻ വയ്യാ.. എന്നിട്ടും ബാക്കിയുള്ളോര്‍ ഇവിടെനിന്ന് പണി എടുക്കുവാ, ഇനി എപ്പോഴേലും വരും.. തീറ്റിയുമില്ല കുടിയുമില്ല, എനിക്ക് ഇനി വയ്യേ.”
ആരോടെന്നില്ലാതെ ദോശ ഉണ്ടാക്കിക്കൊണ്ട് അവൾ സംസാരിച്ചു കൊണ്ടേയിരുന്നു.