എന്റെ സ്വപ്നങ്ങളും മോഹവും
സ്വപ്നം – “ ഏട്ടാ.. എണീറ്റേ… ഏട്ടാ.. എന്ത് ഉറക്കമാണിത്.. ഉച്ചയായി ഏട്ടാ..ഇനി എങ്കിലും എണീക്കുന്നുണ്ടോ “
ആരോ എന്റെ പുതപ്പ് വലിച്ചെടുത്തു.
“അയ്യേ.. ഇതെന്താ ഈ കാണുന്നേ… ഛെ.. വൃത്തികേട്.. നാണമില്ലാത്ത സാധനം, കിടക്കുന്ന കണ്ടോ.. തുണിയും മണിയുമില്ലാതെ.. തനി കാടൻ” അവൾ പിറുപിറുത്തു
അയയിൽ നിന്നും ഒരു മുണ്ട് വലിച്ചെടുത്തു എന്റെ ദേഹത്തേക്ക് വിടർത്തി എറിഞ്ഞിട്ട് അവൾ ഇറങ്ങിപ്പോയി.
ഞാൻ പതിയെ ഉണർന്നു.. അര ബോധത്തിൽ, മിന്നായം പോലെ ആ ഇറങ്ങിപ്പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം മാത്രം കണ്ടു.
“ആരാ അവൾ!…. ?
ഞാൻ ഇതെവിടെയാ?”
സ്വബോധം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും എന്റെ ബോധമനസ് ഏതോ പുകക്കുള്ളിൽപ്പെട്ട അവസ്ഥ. ഒന്നും വ്യക്തമല്ല. ഇനി ഇത് സ്വപ്നമാണോ എന്നൊരു തോന്നൽ മനസിലൂടെ പാഞ്ഞു.
ചുറ്റും ആകെ ഒന്ന് പരതി നോക്കിയപ്പോഴാണ് അത് ഞാൻ ശ്രദ്ധിക്കുന്നത്.. ഞാൻ തീർത്തും നഗ്നനാണ്!!
എന്റെ ശരീരത്തിലേക്ക് സ്വയം നോക്കിയപ്പോൾ, നെഞ്ചിൽ മൊത്തത്തിൽ, കാട്പിടിച്ചു കിടക്കുന്ന രോമങ്ങള്‍, ആരോ നെഞ്ചിൽ ഉഴുതു മറച്ചിട്ട്, രോമങ്ങൾ തമ്മില്‍ കുരുങ്ങിക്കിടക്കുന്നു, അതിനടിയിലൂടെ ചില വിരൽച്ചാലുകൾ കാണാം.. ഇതെങ്ങനെ സംഭവിച്ചു?
എനിക്ക് ഇത്രയും രോമങ്ങൾ ഇല്ലല്ലോ!!. അതോടെ, ഞാൻ സ്വപ്നം കാണുവാണെന്നു മനസ് പറഞ്ഞു, ഇതെന്തു സ്വപ്നം..!!