എന്റെ സുഖം ഇവളിലാ
സുഖം – എന്റെ ചിരികണ്ട് പല്ലും കടിച്ച് കണ്ണുരുട്ടിക്കൊണ്ടാണ് അമ്മൂന്റെ നോട്ടം, ഞാനെന്തോ വല്യ തെറ്റ് ചെയ്തത് പോലെ.. ദേവൂനെ നോക്കിയപ്പോൾ അവിടെയും അത്യാവശ്യം ഗൗരവമാണ്. അമ്മു അടങ്ങിയിരിക്കാത്തതിന്റെ കലിപ്പെല്ലാം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
സിറ്റുവേഷൻ സുഗമം അല്ലാത്തത് കൊണ്ട് വാ.. വേഗം ഇറങ്ങ്.. സാധനങ്ങളൊക്കെ തപ്പി പിടിച്ച് വാങ്ങണ്ടേ…എന്നും പറഞ്ഞ് ഷെൽഫിൽ നിന്നും കാറിന്റെ കീയുമെടുത്ത് പുറത്തേക്ക് നടന്നു.
താഴെ പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ ഒരുവിധം എല്ലാ അപാർട്ട്മെന്റ്സും അടഞ്ഞു കിടക്കുകയായിരുന്നു, ചുരുക്കം ആളുകളെ പുറത്ത് കണ്ടെങ്കിലും അവരാരും നമ്മളെ മൈൻഡ് പോലും ചെയ്തില്ല… ഒരു നിമിഷം നാട്ടിലെ വലിയ വീട് വിറ്റ് ഫ്ലാറ്റിലേക്ക് മാറിയ ദിവസം ഓർത്തു പോയി, ഫ്ലാറ്റിലെ അസോസിയേഷൻ മെംബേഴ്സ് എല്ലാരും കൂടെ പരിചയപ്പെടാൻ വന്നിട്ട് ഒച്ചയും ബഹളവും എല്ലാമായി മാറിയ ആ ദിവസം, ഷേർളി ആന്റിയും ജോസഫ് അങ്കിളും അടക്കം ഒട്ടുമിക്ക എല്ലാ താമസക്കാരും അന്ന് തന്നെ വന്ന് പരിചയപ്പെട്ടിരുന്നു. അന്നൊക്കെ ആൾകൂട്ടത്തിൽനിന്ന് ഒഴിഞ്ഞ് മാറി നടക്കാൻ ആഗ്രഹിച്ചിരുന്നത് കൊണ്ട് ആ വെൽക്കം പാർട്ടി ഒക്കെ സഹിച്ച്
നിൽക്കുകയായിരുന്നു… ഇപ്പോഴും അധികം ആളുകളുമായി മിങ്കിൾ ചെയ്യാൻ വലിയ താല്പര്യമൊന്നും ഇല്ലെങ്കിലും ഇവിടുത്തെ ഈയൊരു ഇത് കാണുമ്പോൾ ദേവൂനെയും അമ്മൂനെയും കൂട്ടി നടുകടലിൽ വന്ന്പെട്ടത് പോലെയാണ് തോന്നുന്നത്. അറിയാത്ത നാടും, അവനവന്റെ കാര്യവും നോക്കി നടക്കുന്ന കുറേ യന്ത്രമനുഷ്യരും.