എന്റെ സുഖം ഇവളിലാ
ഞാൻ കണ്ണ് തിരുമ്മിക്കൊണ്ട് ഒരു കൈ ദേവൂന് നേരെ നീട്ടിയിട്ട് പിടിച്ചെഴുന്നേൽപ്പിക്കാൻ ആംഗ്യം കാണിച്ചു…
ഒട്ടും സമയം കളയാതെ ദേവു എന്നെ പിടിച്ച് വലിച്ച് കട്ടിലിൽനിന്നും എഴുന്നേൽപ്പിച്ചു… എന്നിട്ട് ബ്രഷും പേസ്റ്റും കയ്യിൽ തന്നിട്ട് ബാത്ത്റൂമിന് നേരെ ഉന്തിത്തള്ളി കൊണ്ടുപോയി.
നല്ല കുട്ടിയായിട്ട് വേഗം പല്ലൊക്കെ തേച്ച് കുളിച്ച് വാ… ബ്രേക്ക്ഫാസ്റ്റ് പോവുന്ന വഴിക്ക് പുറത്ത്ന്ന് കഴിക്കാം..
എന്നും പറഞ്ഞ് എന്നെ ബാത്ത്റൂമിന്റെ വാതിൽക്കൽ വിട്ട്, തിരിഞ്ഞ് നടക്കാൻ തുനിഞ്ഞ ദേവൂനെ ഞാൻ കൈക്ക് പിടിച്ച് തടഞ്ഞു.
ദേവു എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാൻ ദേവൂന്റെ കഴുത്തിൽ ഇന്നലെ കെട്ടിയ താലിമാല ഒന്ന് പിടിച്ച് തിരിച്ചും മറിച്ചും ഒക്കെ നോക്കി…
എന്താടാ?
ഞാനെന്ത് തേങ്ങയാ കാണിക്കുന്നതെന്ന രീതിയിൽ ദേവു ചോദിച്ചു…
അല്ല… ഇന്നലെ ഞാനീ താലി കെട്ടിയത് പോലെ സ്വപ്നം കണ്ടതല്ലല്ലോന്ന് ഉറപ്പ് വരുത്തിയതാ…
ഞാനാ താലി സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് പറഞ്ഞു.
ദേവു ഒന്നും മനസ്സിലാവാതെ പിരികം ചുളിച്ച് എന്നെത്തന്നെ നോക്കി നിന്നു .
അതെ.. ദേവൂന്റെ ഈ ഭരണം കാണുമ്പോ ഞാൻ ദേവൂന്റെ ഭർത്താവായീന്ന് വിശ്വസിക്കാൻ പറ്റുന്നില്ല : അതാ..
ഞാൻ ആത്മാർത്ഥമായി പറയുന്നത് കേട്ട് ദേവു ചിരിച്ചുപ്പോയി.