എന്റെ സുഖം ഇവളിലാ
അതിന് മറുപടിയായി ദേവു എന്റെ നെറുകയിൽ ഒരു ചുംബനം തന്നു..
എന്താന്റെ ദേവൂന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നേ?
അഭീ.. എനിക്ക് എന്തോപോലെ… നമ്മുക്ക് കുറച്ച് കാലം കൂടി പഴയപോലെ തന്നെ മതിയായിരുന്നൂന്ന് തോന്നാ..
ദേവു അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമമായി.
ഈ കല്യാണം വേണ്ടായിരുന്നൂന്ന് തോന്നുന്നുണ്ടോ?
എന്റെ വിഷമം ആ ചോദ്യത്തിൽ നിറഞ്ഞു നിന്നു…
അതല്ല.. നമ്മള് ഇങ്ങനെ പെട്ടെന്ന്… ഒരുമിച്ച്.. എനിക്ക്..
നമ്മള് ഒരുമിച്ച് കിടക്കുന്നതാണോ ഇപ്പോ ദേവൂന്റെ പ്രശ്നം? അതിന് ഇത് ആദ്യായിട്ടല്ലല്ലോ ദേവു, ഈ മനസ്സ് പോലെ തന്നെ ശരീരവും എനിക്ക് പൂർണ്ണമായും തന്നു കഴിഞ്ഞതല്ലേ ?
ദേവു മടിച്ച് മടിച്ച് പറയുന്നതിനിടയിൽ കയറി ഞാൻ പറഞ്ഞു.
അതല്ലഡാ.. എനിക്ക് അമ്മൂന്റെ മുന്നിൽ വെച്ച്… നമ്മള് ഒരുമിച്ചാവുമ്പോ.. എന്തോ ഒരു അൺഈസി ഫീലിംഗ് !!
ഹോ….ന്റെ പൊന്ന് ദേവു.. ഇതായിരുന്നോ ഇത്ര വല്യ ആനക്കാര്യം…ഹി ഹി…
ദേവൂന്റെ ഈ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം അറിഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്… ഇത് ചെറിയ സീൻ.
ഞാൻ ദേവൂനെ നോക്കി ചിരിച്ചു.
നിനക്കത് പറഞ്ഞാൽ മനസ്സിലാവില്ല !!
എനിക്കല്ല ദേവൂനാണ് ഒന്നും മനസ്സിലാവാത്തെ.. എന്റെ പൊന്ന് ദേവു അമ്മു ഫുൾ ഹാപ്പിയാണ്, നമ്മള് കല്യാണം കഴിച്ചതില് സത്യം പറഞ്ഞാ നമ്മളെക്കാളും സന്തോഷം അവൾക്കാ… ദേവു തന്നെ കണ്ടതല്ലേ എല്ലാം അറിഞ്ഞപ്പോ എന്നെ പരീക്ഷ പാസാക്കാനും നമ്മടെ കല്യാണം നടത്താനും ബാംഗ്ലൂരേക്ക് വരാനും എല്ലാം അവള് കാണിച്ച ആവേശം…. എന്നിട്ട് ഇപ്പോ എല്ലാം നമ്മള് വിചാരിച്ച പോലെ വന്നപ്പോ ദേവു വെറുതേ കൂടുതൽ ചിന്തിച്ച്കൂട്ടി പ്രശ്‌നം ഉണ്ടാക്കുകയാ..