എന്റെ സുഖം ഇവളിലാ
നോ നോ നോ നോ നോ നോ നോ നോ…നോ നോ നോ നോ നോ നോ..
ശ്യോ…. വാവേ മിണ്ടാതിരി, നിന്റെ അമ്മ കേൾക്കും..
എവിടെ, പറഞ്ഞിട്ടൊന്നും മൂപ്പര് നിർത്തുന്നില്ല, എലിക്കുട്ടി കരയുന്നത് പോലെ കരഞ്ഞോണ്ടിരിക്ക്യാ… ഞാൻ പെട്ടു!!
കുഞ്ഞിനെ നോക്കാൻ എന്നെ ഏൽപ്പിച്ചിട്ട് ദേവു ഇപ്പൊ വരാമെന്ന് പറഞ്ഞ് പോയതാ, ഇതും കണ്ടോണ്ട് വന്നാ എനിക്ക് കേൾക്കും…
അച്ചോടാ .. അമ്മേടെ കുട്ടാപ്പി എന്തിനാ കരേണേ..ഓ ഓ ഓ ഓ….ഓ…
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടി
വന്ന് കുഞ്ഞിനെ എടുത്തോണ്ട് ദേവു രണ്ട് തട്ട് തട്ടിയതും അവന്റെ കരച്ചിൽ നിന്നു…
ഞാനൊന്നും ചെയ്തില്ല ദേവു, അത് വെറുതെ കരയാ…
ഉവ്വ, നിന്റെ ശകലക്ക പാട്ട് ഞാനവിടെ കേട്ടതാ, കൊരങ്ങാ..അവന്റൊരു പാട്ട്.
എന്നും പറഞ്ഞോണ്ട് ദേവു കുഞ്ഞിനെ പിടിച്ചു നെഞ്ചോട് ചേർത്ത് താരാട്ട് പാടിക്കൊണ്ട് കട്ടിലിലേക്ക് ഇരുന്നു.
ഉടനെ അമ്മുവും അങ്ങോട്ട് വന്നു,
എന്നോടും അമ്മൂനോടും ശബ്ദം ഉണ്ടാക്കരുതെന്ന് ആംഗ്യം കാണിച്ചുകൊണ്ട് ദേവു കുഞ്ഞിനെ പെട്ടെന്ന് തന്നെ ഉറക്കി, എന്നിട്ട് ദേവു അതിന്റെ അടുത്ത് കിടന്നപ്പോൾ ഒട്ടും സമയം കളയാതെ ഞാനും അമ്മൂസും കട്ടിലിൽ കേറി കിടന്നു.
അനുക്കുട്ടൻ ഉറങ്ങുന്നതും നോക്കി ഞങ്ങള് മൂന്നുപേരും അങ്ങനെ കിടന്നു.
സൂപ്പർ ഹീറോയുടെയും കുടുംബത്തിന്റെയും ജീവിതത്തിലെ കഷ്ടപ്പാടുകൾ എല്ലാംകഴിഞ്ഞ് അവർ ആഘോഷിക്കാൻ തുടങ്ങിക്കഴിഞ്ഞു, ഇനിയവരെ അവരുടേത് മാത്രമായ ലോകത്ത് സ്വസ്ഥമായി ജീവിക്കാൻ വിടുകയാണ്……