എന്റെ സുഖം ഇവളിലാ
യാരു ദേവയാനിയോൻഡിഗേ ബന്ദാരു?
അല്പസമയം കഴിഞ്ഞ് ലേബർ റൂമിന് പുറത്തേക്ക് വന്ന് നേഴ്സ് അത് ചോദിച്ചപ്പോൾ ഞാൻ ഓടി ചെന്നു
“നനഗേ….”
ഒരു വർഷം കൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള കന്നഡ ഞാൻ പഠിച്ചിട്ടുണ്ട്, ഓഫീസിൽ വേറെ മലയാളികളൊന്നും ഇല്ലാത്തത് കൊണ്ടുണ്ടായ ഒരേയൊരു നേട്ടം…
“നിവു?”
“പതി……”
“ഓ…..അഭിനന്ദനെഗലു. ദേവയാനി ഗണ്ടു മഗുവിഗേ ജന്മ നിധിദാലു”
അത് കേട്ടപ്പോൾ എനിക്ക് തുള്ളിച്ചാടാൻ തോന്നി, അതെ എന്റെ ദേവു ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. അമ്മു ഓടി വന്നു. ഞാൻ അവളെ എടുത്ത് പൊക്കി കറക്കി, സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ആയിപ്പോയി, അമ്മുവിന്റെ മുഖത്തു ഞാൻ കണ്ട സന്തോഷം !!.
ഞങ്ങളുടെ കല്യാണക്കാര്യം പറഞ്ഞപ്പോൾ അമ്മു പറഞ്ഞ ഏക കണ്ടിഷൻ, അത് ഇന്ന് ഈ നിമിഷം നിറവേറിയിരിക്കുന്നു. അമ്മുവിന് ഒരു കുഞ്ഞനുജൻ, അവന് ഞങ്ങൾ അനുരാജ് എന്ന് പേരിടും. ഞങ്ങളുടെ അനുകുട്ടൻ.
അങ്ങനെ ഞങ്ങളുടെ സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നിരിക്കുന്നു. ഞാനും ദേവുവും അമ്മുവും അനുകുട്ടനും ഞങ്ങളുടെ മാത്രമായ ലോകം. ഒപ്പം അനുകുട്ടന്റെ സ്വന്തം റോഷൻ മാമനും ചിത്ര ആന്റിയും .
One month later
ശകലക ബേബി ശകലക ബേബി ലുക്ക് വിട തോന്നലയാ…. ശകലക ബേബി ശകലക ബേബി ലവ് പണ്ണ തോന്നലയാ