എന്റെ സുഖം ഇവളിലാ
റോഷന്റെ വീട്ടിൽ കാര്യങ്ങളൊക്കെ ഒരുവിധം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്, അവിടെ വലിയ പ്രശ്നങ്ങളൊന്നുമില്ല, പക്ഷെ ചിത്രയുടെ വീട്ടുകാര് ഇപ്പോഴും അമ്പിനും വില്ലിനും അടുക്കാതെ നിൽപ്പാണ്. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല,
റോഷൻ ഞങ്ങള് താമസിക്കുന്നതിന് തൊട്ട് ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റ് വാങ്ങി, അവര് രണ്ടും ഇപ്പൊ അവിടെയാ താമസം.
ചിത്ര ഉള്ളത് കൊണ്ട് പ്രസവത്തിന്റെ ഈ അവസാന ഘട്ടത്തിൽ ദേവൂന് വലിയ സമാധാമായി, ദേവൂനെ ശുശ്രൂഷിക്കാൻ ഒരാളും കൂടി ആയല്ലോ !!
ഗർഭകാലത്തിന്റെ അവസാന മാസമാണ് ഇപ്പോൾ, ദേവു ഒരുപാട് ബുദ്ധിമുട്ടുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. എഴുന്നേൽക്കാനും, കിടക്കാനും, നടക്കാനും എല്ലാം കഷ്ടപ്പെടുന്നുണ്ട് പാവം. അതുപോലെ പ്രെഗ്നൻസിയുടെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് പോലെ നല്ല മൂഡ് സ്വിങ്ങ്സുണ്ട് ആശാത്തിക്കിപ്പൊ.
ഇടയ്ക്ക് നല്ല സ്നേഹമായിരിക്കും, അതേപോലെ തന്നെ പെട്ടെന്ന് ദേഷ്യം വരും, വിഷമം വരും അങ്ങനെ എല്ലാം കൂടി ഒരു അവിയൽ പരിവത്തിലാവും രാവിലെ തൊട്ട് രാത്രി വരെ മൂഡ്.
എല്ലാം മനസിലാക്കി അതനുസരിച്ച് കൂടെ നിൽക്കലാണ് എന്റെ ഡ്യൂട്ടി.
ദേവൂന് ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ തന്നെ നിൽക്കുമെങ്കിക്കും എനിക്കാണ് കൂടുതൽ പേടി, ലാസ്റ്റ് ചെക്കപ്പിന് പോയപ്പോൾ ഡോക്ടറ് ചെറിയ കോംപ്ലിക്കേഷൻ ഉണ്ടെന്ന്
പറഞ്ഞത് തൊട്ട് ഞാൻ ശരിക്കും ഉറങ്ങിയിട്ട് പോലുമില്ല.