എന്റെ സുഖം ഇവളിലാ
ഞാൻ ദേവൂനോട് അടങ്ങിനിൽക്കാൻ ആംഗ്യം കാണിച്ചു.
ഹ്മ്…. ശെരിയെന്നാ, സൂക്ഷിച്ച് വാ.. ഡാ പിന്നെ, ഒന്ന് അവൾക്ക് ഫോൺ കൊടുത്തേ..
ഞാനത് പറഞ്ഞപ്പോൾ അവൻ ഫോണ് ചിത്രയ്ക്ക് കൊടുത്തു.
ഡീ… പേടിക്കണ്ട ട്ടോ, ഇങ്ങ് പോര്… എല്ലാം നമ്മക്ക് ശരിയാക്കാ..
അവളതിന് വെറുതെ മൂളിയതെ ഉള്ളു…
വീണ്ടും റോഷന് ഫോൺ കൊടുത്ത ശേഷം ഞാൻ അവനോട് സംസാരിച്ചു, എന്നിട്ട് അവര് ബാംഗ്ലൂർ ബസ്സിൽ കയറി ഇരുന്ന ശേഷമാണ് ഞാൻ ഫോൺ കട്ട് ചെയ്തത്.
രാത്രി എത്തുമ്പോൾ പിക്ക് ചെയ്യാൻ ഞാൻ ചെല്ലാമെന്നും പറഞ്ഞു.
ഫോൺ വെച്ചശേഷം കാര്യങ്ങളൊക്കെ ദേവുന് പറഞ്ഞ് കൊടുത്തു. പിന്നെ രാത്രി അവരെത്തുന്നത് വരെ ഞങ്ങക്ക് രണ്ടുപേർക്കും ഒരു സ്വസ്ഥതയും ഇല്ലായിരുന്നു. രാത്രി ബസ്സ്റ്റാൻഡിൽ പോയി കാത്ത് നിന്ന് കാത്ത് നിന്ന് ഒടുക്കം ഒരു കെഎസ്ആർട്ടിസി ബസ്സിൽ നിന്ന് രണ്ട് കമിതാക്കളും കൂടി ചുറ്റും കണ്ണോടിച്ചോണ്ട് ഇറങ്ങിവരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്..
അവരുടെ വരവ് ഞങ്ങടെ സന്തോഷം മാത്രം നിറഞ്ഞ പുതിയ ജീവിതം കൂടുതൽ മനോഹരമാക്കി, ഈ പുതിയ ലൈഫിൽ ഞങ്ങള് മിസ്സ് ചെയ്തിരുന്നത് ഇവരെയാണ്, അത് കൂടിയായപ്പോൾ കംപ്ലീറ്റായ ഫീലായിരുന്നു. ഇവിടെ എത്തി രണ്ടാമത്തെ ദിവസം ഇവിടടുത്തുള്ള അമ്പലത്തിൽ വെച്ച് റോഷൻ ചിത്രേടെ കഴുത്തിൽ താലി ചാർത്തി, അത് കഴിഞ്ഞ് രജിസ്റ്റർ ചെയ്യുകയും ചെയ്തു…