എന്റെ സുഖം ഇവളിലാ
ഇപ്പൊ ദേവൂന് ആറാം മാസമാണ്, വയറൊക്കെ അത്യാവശ്യം വീർത്ത് ഉന്തിയിട്ടുണ്ട്, രാവിലെ എഴുന്നേറ്റ് ആ വയറ് ഇങ്ങനെ കാണുമ്പോൾത്തന്നെ മനസ്സ് നിറയും. പിന്നെ കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങാൻ തുടങ്ങി, ഇപ്പൊ ആ വയറ്റിൽ ചെവിചേർത്ത് കിടക്കലാണ് എന്റെ മെയിൻ പണി… കുഞ്ഞിന്റെ ഓരോ അനക്കവും എനിക്ക് വല്ലാത്തൊരു കിക്ക് നൽകി.
പിന്നെ ഞാനും അമ്മുവും ഡോക്ടറും ചേർന്ന് കഴിഞ്ഞ ആറുമാസമായി കണ്ട്രോൾ ചെയ്യുന്നതിന്റെ ഫലമാണോ എന്നറിയില്ല, ദേവു ഇപ്പൊ നന്നായി തടിച്ച് ഉണ്ടയായിട്ടുണ്ട്. ഇപ്പോ ഞങ്ങളെ രണ്ടാളെയും കൂടെ കണ്ടാൽ അമ്മയും മോനും ആണെന്നെ ആരും പറയു. ഹി ഹീ !!
വെണ്ണയും പാലും നല്ല പച്ചക്കറികളും മുട്ടയും മീനും എല്ലാമാണ് ഇപ്പോൾ ദേവൂസിന്റെ പ്രധാന ഭക്ഷണങ്ങൾ !!
അങ്ങനെ പതിവ് പോലെ ഞാൻ രാവിലെ എഴുന്നേറ്റ് അടുത്ത് കിടക്കുന്ന ദേവൂസിന്റെ വയറ്റിൽ ഒരു സ്നേഹ ചുംബനം കൊടുത്തു…. ഇപ്പൊ പണ്ടത്തെപോലെ ദേവു അതിരാവിലെ എഴുന്നേൽക്കുന്ന പരിപാടിയൊക്കെ നിർത്തി, അടുക്കളയിലെ പണി കുറെയൊക്കെ ഞാനും അമ്മുവും കൂടി ഏറ്റെടുത്തത് കൊണ്ട് ദേവു ഞാൻ എഴുന്നേറ്റശേഷം മെല്ലെ എഴുന്നേറ്റ് വന്ന് ഫുട്ബോൾ ടീം കൊച്ചിനെപ്പോലെ സൈഡിൽനിന്ന് അത്ചെയ്യ് ഇത്ചെയ്യ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് നിർദേശം തരാറേയുള്ളു…