Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ സുഖം ഇവളിലാ.. ഭാഗം – 15


ഈ കഥ ഒരു എന്റെ സുഖം ഇവളിലാ സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ സുഖം ഇവളിലാ

സുഖം – പെട്ടെന്ന് അതും ചോദിച്ചിട്ട് ദേവു എന്റെ മുഖത്തേക്ക് തന്നെ തുറിച്ച് നോക്കിയതും ഞാൻ മറുപടി പറയാൻ കഴിയാതെ പതറിപ്പോയി, ഇത്തയോട് മോശമായിട്ടുള്ള രീതിക്ക് ഒന്നും ചാറ്റ് ചെയ്തിട്ടില്ലെങ്കിലും പെട്ടെന്ന് ദേവു ചോദിച്ചപ്പോ ഉത്തരം മുട്ടി. എന്നാലും ഈ ദേവു എപ്പോഴാ എന്റെ ഫോൺ എടുത്തത്? ആവോ… !!

ഇത്തേടെ മട്ടൻ ബിരിയാണിയും ഇറച്ചി പത്തിരിയും എല്ലാം വല്ലാതെ മിസ്സ്‌ ചെയ്യാ, അതൊക്കെ ഓർക്കുമ്പോ തന്നെ നാവില് വെള്ളം നിറയും..ഹോ..

എന്ത് പറയണമെന്ന് അറിയാതെ നിന്ന എന്നോട് ദേവു ഒരു ആക്കിയ ട്യൂണിൽ പറഞ്ഞു.

രണ്ട് ദിവസം മുന്നെ ചാറ്റ് ചെയ്തപ്പോ ഞാൻ ഈ ഡയലോഗ് പറഞ്ഞത് ഓർക്കുന്നു, ദേവു ഇതൊക്കെ കാണാപ്പാടം പഠിച്ചോ… !!

ഇവിടെ തിന്നാനും കുടിക്കാനും ഒന്നും ഉണ്ടാക്കാത്തത് പോലെയാ വർത്താനം കേട്ടാൽ, അതിനെങ്ങനാ നാണം ന്ന് പറയുന്ന സാധനം വേണ്ടെ…

ദേവു സ്വയം പിറുപിറുക്കുന്നത് പോലെ പറഞ്ഞപ്പോൾ “അതിന് ഇത്ത വെക്കുന്ന ഫുഡ് ഒക്കെ ഒടുക്കത്തെ ടേസ്റ്റ് അല്ലേ, ദേവു വെച്ചാ ആ ഗുണം വരൂല്ല” എന്ന് പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് വായ പൂട്ടി മിണ്ടാതിരുന്നു.

ഒപ്പം ഇത്തയെ ഇപ്പൊ ലൈംലൈറ്റിലേക്ക് കൊണ്ടുവന്ന റോഷൻ മൈരനെ ഞാൻ മനസ്സിൽ നന്ദിയോടെ സ്മരിച്ചു.

അവന്റൊരു സുഹറിത്ത.. ഹും..

ദേവു പിന്നേം സ്വയം സംസാരിച്ചുകൊണ്ടിരുന്നു.

എന്ത് പറയും എന്ത് ചെയ്യും എന്നൊന്നും അറിയാതെ നട്ടംതിരിഞ്ഞ എന്നെ രക്ഷിച്ചത് അമ്മുവാണ്. ബെഡ്റൂമിന്റെ വാതിലിൽ മുട്ട് കേട്ടപ്പോൾ എന്നെയീ കുരുക്കിൽനിന്ന് രക്ഷിക്കാൻ വന്ന സൂപ്പർഹീറോ ആണ് അമ്മൂസെന്ന് തോന്നിപ്പോയി.

അടി നിർത്തി ഞങ്ങള് രണ്ടുപേരും ഒരേപോലെ വാതിൽക്കലേക്ക് നോക്കിയതും ആ വാതിലും തുറന്ന് എന്റെ പവർഗേൾ അകത്തേക്ക് കയറി. വെള്ള ഉടുപ്പിട്ട് സുന്ദരിയായിട്ടാണ് അമ്മൂസിന്റെ എൻട്രി.

എന്താ ഇങ്ങനെ ഇരിക്കുന്നെ? വാ വാ…

അമ്മു വന്ന് വിളിച്ചതും ദേവു വേഗം എഴുന്നേറ്റു.

ഇത്തേടെ പേരും പറഞ്ഞുള്ള അടിയുടെ ഹാങ്ങോവറിൽ ആയത്കൊണ്ട് ഞാൻ അങ്ങനെ തന്നെ ഇരുന്നു.

ഇതെന്താ ചേട്ടായീടെ മുഖം കടന്നല് കുത്തിയപോലെ. അടിയായോ?

മ്ച്…

ഞാൻ അമ്മുനെനോക്കി ചുമല് കൂച്ചി ഇല്ലെന്ന് കാണിച്ചു

എന്നാ രണ്ടാളും വാ…

എന്നും പറഞ്ഞ് അമ്മു തിരിച്ച് നടന്നു

ഡാ.. മതി ആ മറ്റവളെപ്പറ്റി ഓർത്തത്, വന്നേ..

എന്നും പറഞ്ഞ് ചിരിച്ചോണ്ട് എന്റെ കവിളത്തിട്ട് പതിയെ അടിച്ചിട്ട് ദേവുവും അമ്മൂന്റെ പിന്നാലെ പോയി.

ദേവു തിരിഞ്ഞ് നടക്കുന്നതും നോക്കി ഞാനൊരു നിമിഷം അങ്ങനെ ഇരുന്നുപോയി. എന്താ ഈ സാധനം ഇങ്ങനെ? ഇതിപ്പോ എന്തിനാ ഒരാവശ്യവും ഇല്ലാതെ എന്റെ മെക്കിട്ട് കേറിയത്? എന്റെയൊരു അവസ്ഥ!

ഞാനും അവർക്ക് രണ്ടുപേർക്കും പിന്നാലെ സിറ്റിങ് റൂമിലേക്ക് നടന്നു, സിറ്റിങ്റൂമിൽ എത്തിയതും ഞാൻ ആദ്യം കണ്ടത് കണ്ണുംതള്ളി എന്തോ നോക്കി നിൽക്കുന്ന ദേവൂനെയാണ്.

അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, ഞങ്ങള് പുറത്ത് പോയപ്പോൾ വാങ്ങിയ പാർട്ടി പ്രൊപ്സ് വെച്ച് സിറ്റിങ്റൂമിന്റെ ഒരു മൂല മുഴുവൻ അമ്മു മനോഹരമായി ഒരുക്കിയിരിക്കുന്നു.

നിറയെ വെള്ള ബലൂണുകൾ, അതിനിടയിൽ ഗോൾഡൻ നിറത്തിൽ സ്റ്റാറും ചന്ദ്രനും പിന്നെ BABY എന്നെഴുതിയ ലെറ്റർ ഫോയിൽ ബലൂൺ, പിന്നെ എല്ലാത്തിനും നടുക്ക് ഒരു കൊച്ച് കുഞ്ഞിന്റെ ഷേപ്പിലുള്ള ഫോയിൽ ബലൂണും അതിനടുത്ത് ഒരു കുഞ്ഞ് കേക്കും. മൊത്തത്തിൽ ഒരു വല്ലാത്ത അട്രാക്ഷൻ !!

ഇതിനിടയിൽ വെള്ള ഉടുപ്പിട്ട് അമ്മുവും വെള്ള സാരിയുടുത്ത് ദേവുവും കൂടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്, ഞാൻ ഒന്ന് മാറിനിന്ന് ആ ദൃശ്യം ആസ്വദിച്ചു.

വാ ചേട്ടായീ…

അമ്മു വിളിച്ചപ്പോഴാണ് ഞാൻ അതിനിടയിലേക്ക് നിന്നത്.
പിന്നെ കേക്ക് മുറിയും, കേക്ക് തീറ്റയും, ചിത്രയെ വീഡിയോ കോൾ ചെയ്യലും ഒരുമിച്ചുള്ള ഡിന്നറും എല്ലാം കഴിഞ്ഞ് ലൈറ്റ് ഒക്കെ അണച്ച് സ്പീക്കറിൽ പാട്ടും വെച്ച് ഞങ്ങള് മൂന്നുപേരും കൂടി ബാൽക്കണിയിൽ പോയിരുന്ന് കുറേനേരം സംസാരിച്ചിരുന്നു. അവസാനം എല്ലാരുംകൂടെ ഒരുമിച്ച് സിറ്റിങ്റൂമിലെ സ്ലീപ്പിങ് മാറ്റിൽ കിടന്ന് ഉറങ്ങിപ്പോയി..

കിടക്കാൻ നേരം ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു എന്നെനിക്ക് തോന്നി. ജീവിതം ഇങ്ങനെ മാറിമറിഞ്ഞ ശേഷം അധിക ദിവസങ്ങളും എനിക്കിത് തോന്നാറുണ്ട്, ഇനിയും അങ്ങോട്ടുള്ള ഓരോ ദിവസവും ഇതിനേക്കാൾ സന്തോഷം തരുന്നതാവും എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ ഇരുവശത്തുമായി കിടക്കുന്ന രണ്ട് പെണ്ണുങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ട് കിടന്നുറങ്ങി.

അടുത്ത ദിവസം ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് ഞാൻ ദേവുനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി, അങ്ങനെ ദേവൂന് നൂറ്റിയൊന്ന് ശതമാനം ഉറപ്പായിരുന്ന കാര്യം ഡോക്ടറും കൺഫേം ചെയ്തു. മൈ വൈഫ് ഈസ് പ്രെഗ്നന്റ്. ടെസ്റ്റുകളും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു, ഇതിപ്പോ നാലാമത്തെ ആഴ്ചയാണെന്ന്… അപ്പൊ ഇനി ഏകദേശം ഒൻപത് മാസം കൂടി കഴിഞ്ഞാൽ ഞങ്ങടെ കുഞ്ഞ് പുറത്തെത്തും. അമ്മുസിന് ഒരു കുഞ്ഞനുജനെ കൊടുക്കാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് ഇതൊരു ആൺകുട്ടി ആവണേന്ന് ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു.

ഡോക്ടർ കൂടെ കൺഫേം ചെയ്തത്തോടെ ദേവു ഗർഭിണിയുടെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ തുടങ്ങി, ഞാനും അമ്മുവും കൂടെ താഴത്തും തറയിലും വെക്കാതെ കൊണ്ടുനടന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

എന്റെ കുഞ്ഞിന്റെ അമ്മയെ പരിപാലിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ട്
സന്തോഷിപ്പിച്ചുകൊണ്ട് ഏത് സമയവും കൂടെ നിൽക്കാൻ എന്റെ മനസ്സ് ആഗ്രഹിച്ചു, ജോലിയുള്ളത് കൊണ്ട് അതിന് സാധിച്ചില്ലെങ്കിലും രാവിലെ ഓഫിസിൽ പോവുന്നത് വരെയും അത് കഴിഞ്ഞ് തിരിച്ചെത്തിയാലും ഞാൻ ദേവൂന്റെ കൂടെത്തന്നെ നടന്നു. ഒഴിവ് സമയങ്ങളിൽ ഗർഭകാലത്ത് ചെയ്യേണ്ടത്തും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തലും അതുപോലെ ഒക്കെ പ്രവർത്തിക്കലും എന്റെ പ്രധാന ഹോബിയായി മാറിക്കഴിഞ്ഞു.

പക്ഷെ എന്നെക്കാൾ ഏറെ ദേവൂന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് നടക്കുന്നത് അമ്മുവാണ്, ദേവു ഭക്ഷണം കഴിക്കാതെ വാശികാണിക്കുമ്പോൾ അതിന് സമ്മതിക്കാതെ അമ്മു ഇരുത്തി തീറ്റിക്കുന്നത് കാണുമ്പോൾ പണ്ട് ദേവു അവളെ ചീത്ത പറഞ്ഞ് തീറ്റിക്കുന്നതിന് പെണ്ണ് പകരം വീട്ടുകയാണോ എന്നുവരെ തോന്നിപ്പോയി, എന്തായാലും ദേവൂന്റെ ഭക്ഷണ കാര്യവും വ്യായാമവും എല്ലാം അമ്മുവാണ് ശ്രദ്ധിക്കുന്നത്.

പിന്നെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഞങ്ങൾ ലൈംഗികബന്ധം പൂർണമായും ഒഴിവാക്കി, ഈ സമയങ്ങളിൽ രാത്രി ദേവൂന്റെ വയറ്റിൽ മുഖം ചേർത്ത് വെച്ചുകൊണ്ട് എന്റെ കുഞ്ഞിനോട് സംസാരിക്കുന്നതും തഴുകുന്നതും ചുംബനം നൽക്കുന്നതും എല്ലാം ഞാൻ ശീലമാക്കി. എന്നാലും ആദ്യം ആ വയറ് വലുതാവാത്തത്തിൽ എനിക്കൊരൽപ്പം പരിഭവം ഉണ്ടായിരുന്നെങ്കിലും പിന്നീട് ദിവസങ്ങൾ കഴിയും തോറും പതിയെ പതിയെ വയറ് വീർത്ത് വരാൻ തുടങ്ങിയത് എന്നിലുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.

പ്രണയത്തിന്റെ മറ്റൊരു തലം ഞങ്ങൾ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്, കുഞ്ഞിനുള്ള കാത്തിരിപ്പിന്റെ ആകാംക്ഷയോടൊപ്പം ഞങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ആഴവും ഓരോദിവസം കഴിയും തോറും വർദ്ധിച്ചുകൊണ്ടേയിരുന്നു.

ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ചെറിയ രീതിയിൽ ലൈംഗികബന്ധം പുനരാരംഭിച്ചു, ഗർഭകാലത്തെ സെക്സ് കുഞ്ഞിനെ ബാധിക്കില്ല എന്ന് ഞാനെന്റെ റിസർച്ചിൽനിന്നും തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പഴയപോലെ
കൈമെയ് മറന്നുള്ള സെക്സ് ഒന്നും ഇപ്പോഴില്ല, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യും.

ഇപ്പൊ ദേവൂന് ആറാം മാസമാണ്, വയറൊക്കെ അത്യാവശ്യം വീർത്ത് ഉന്തിയിട്ടുണ്ട്, രാവിലെ എഴുന്നേറ്റ് ആ വയറ് ഇങ്ങനെ കാണുമ്പോൾത്തന്നെ മനസ്സ് നിറയും. പിന്നെ കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങാൻ തുടങ്ങി, ഇപ്പൊ ആ വയറ്റിൽ ചെവിചേർത്ത് കിടക്കലാണ് എന്റെ മെയിൻ പണി… കുഞ്ഞിന്റെ ഓരോ അനക്കവും എനിക്ക് വല്ലാത്തൊരു കിക്ക് നൽകി.

പിന്നെ ഞാനും അമ്മുവും ഡോക്ടറും ചേർന്ന് കഴിഞ്ഞ ആറുമാസമായി കണ്ട്രോൾ ചെയ്യുന്നതിന്റെ ഫലമാണോ എന്നറിയില്ല, ദേവു ഇപ്പൊ നന്നായി തടിച്ച് ഉണ്ടയായിട്ടുണ്ട്. ഇപ്പോ ഞങ്ങളെ രണ്ടാളെയും കൂടെ കണ്ടാൽ അമ്മയും മോനും ആണെന്നെ ആരും പറയു. ഹി ഹീ !!

വെണ്ണയും പാലും നല്ല പച്ചക്കറികളും മുട്ടയും മീനും എല്ലാമാണ് ഇപ്പോൾ ദേവൂസിന്റെ പ്രധാന ഭക്ഷണങ്ങൾ !!

അങ്ങനെ പതിവ് പോലെ ഞാൻ രാവിലെ എഴുന്നേറ്റ് അടുത്ത് കിടക്കുന്ന ദേവൂസിന്റെ വയറ്റിൽ ഒരു സ്നേഹ ചുംബനം കൊടുത്തു…. ഇപ്പൊ പണ്ടത്തെപോലെ ദേവു അതിരാവിലെ എഴുന്നേൽക്കുന്ന പരിപാടിയൊക്കെ നിർത്തി, അടുക്കളയിലെ പണി കുറെയൊക്കെ ഞാനും അമ്മുവും കൂടി ഏറ്റെടുത്തത് കൊണ്ട് ദേവു ഞാൻ എഴുന്നേറ്റശേഷം മെല്ലെ എഴുന്നേറ്റ് വന്ന് ഫുട്ബോൾ ടീം കൊച്ചിനെപ്പോലെ സൈഡിൽനിന്ന് അത്ചെയ്യ് ഇത്ചെയ്യ് എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് നിർദേശം തരാറേയുള്ളു…

ഓ… കുഞ്ഞിന് മാത്രേ ഉള്ളോ ?

ഉമ്മ കൊടുത്തശേഷം വയറ്റിൽ ഒന്ന് തഴുകുമ്പോൾ ദേവൂന്റെ കുശുമ്പോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് കക്ഷി എഴുന്നേറ്റ് കിടക്കുകയാണെന്ന് അറിഞ്ഞത്…

അല്ല, അമ്മയ്ക്കുമുണ്ട്
എന്നും പറഞ്ഞ് ഞാൻ ദേവൂന്റെ മുഖത്തിന് നേരെ മുഖം അടുപ്പിച്ചു.

ഓ, എനിക്കൊന്നും വേണ്ട…. നീ നിന്റെ കുഞ്ഞിന് തന്നെ കൊടുത്തോ കുമ്മ.

മുഖം അടുപ്പിച്ച് ചുംബിക്കാൻ ചെന്ന എന്നെ തടഞ്ഞുകൊണ്ട് ദേവു പരിഭവിച്ചു…

അയ്യേ, നമ്മടെ കുഞ്ഞിനോടും ഉണ്ടോ ദേവൂസിന് ഈ കുശുമ്പ്?

എനിക്കാരോടും കുശുമ്പൊന്നുമില്ല !!

ദേവു ഒരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു…

അത് മനസ്സിലായി!!

ഞാൻ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ ദേവു എന്റെ ചെവി പിടിച്ച് മെല്ലെ തിരിച്ചു.

പെട്ടെന്നാണ് ഞാൻ ക്ലോക്കിലേക്ക് നോക്കിയത്, സമയം ഏഴര കഴിഞ്ഞിരിക്കുന്നു.

അയ്യോ….

ഞാൻ ചാടി എഴുന്നേറ്റു..

എന്ത് പറ്റി?

പെട്ടെന്നുള്ള എന്റെ വെപ്രാളം കണ്ട് ദേവു സംശയത്തോടെ ചോദിച്ചു

ലേറ്റായി…. ഓഫീസിൽ പോവണ്ടേ ?

എന്നും പറഞ്ഞ് കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞ എന്നെ ദേവു തടഞ്ഞു

ഇന്ന് പോവണ്ട.

ദേവു കൊഞ്ചിക്കൊണ്ട് പറഞ്ഞു…

എന്റെ ഭാര്യയുടെ അധികം കാണാത്ത ഭാവം പെട്ടെന്ന് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ച് പോയെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം മൂളി.

ഓഫീസിൽ പോവാനുള്ള മടികൊണ്ട് ഒന്നുമല്ല, ഈ സമയത്ത് ദേവു എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ച് കൊടുക്കണമെന്ന് ഡോക്ടറും റോഷനും എല്ലാം പറഞ്ഞിട്ടുണ്ട്. പിന്നെയീ പാതിരാത്രി പച്ചമാങ്ങ വേണം, മസാലദോശ വേണം എന്നൊന്നും പറഞ്ഞ് എന്റെ പൊണ്ടാട്ടി എന്നെ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല, അപ്പോ ഈയൊരു ചെറിയ ആഗ്രഹം ഞാൻ സാധിച്ച് കൊടുക്കണ്ടേ… അതാണ് .

എന്ത് പറ്റി ദേവൂസേ?

ഒന്നൂല്ല…. വാ കുറച്ച് നേരം കൂടി ഉറങ്ങാം..

അത് പറയുമ്പോൾ ദേവൂന് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു. ഇനീപ്പം വയറ്റിൽ കുഞ്ഞിവാവ ഉള്ളത് കൊണ്ട് അമ്മയും ഇടയ്ക്ക് കുഞ്ഞിനെപ്പോലെ ആവുന്നതാണോ ആവോ… ( തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)