എന്റെ സുഖം ഇവളിലാ
കിടക്കാൻ നേരം ഇതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു എന്നെനിക്ക് തോന്നി. ജീവിതം ഇങ്ങനെ മാറിമറിഞ്ഞ ശേഷം അധിക ദിവസങ്ങളും എനിക്കിത് തോന്നാറുണ്ട്, ഇനിയും അങ്ങോട്ടുള്ള ഓരോ ദിവസവും ഇതിനേക്കാൾ സന്തോഷം തരുന്നതാവും എന്ന പ്രതീക്ഷയിൽ ഞാൻ എന്റെ ഇരുവശത്തുമായി കിടക്കുന്ന രണ്ട് പെണ്ണുങ്ങളെയും ചേർത്ത് പിടിച്ചുകൊണ്ട് കിടന്നുറങ്ങി.
അടുത്ത ദിവസം ഓഫീസിൽ വിളിച്ച് ലീവ് പറഞ്ഞിട്ട് ഞാൻ ദേവുനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി, അങ്ങനെ ദേവൂന് നൂറ്റിയൊന്ന് ശതമാനം ഉറപ്പായിരുന്ന കാര്യം ഡോക്ടറും കൺഫേം ചെയ്തു. മൈ വൈഫ് ഈസ് പ്രെഗ്നന്റ്. ടെസ്റ്റുകളും കാര്യങ്ങളും ഒക്കെ കഴിഞ്ഞ് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു, ഇതിപ്പോ നാലാമത്തെ ആഴ്ചയാണെന്ന്… അപ്പൊ ഇനി ഏകദേശം ഒൻപത് മാസം കൂടി കഴിഞ്ഞാൽ ഞങ്ങടെ കുഞ്ഞ് പുറത്തെത്തും. അമ്മുസിന് ഒരു കുഞ്ഞനുജനെ കൊടുക്കാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് ഇതൊരു ആൺകുട്ടി ആവണേന്ന് ഞാൻ ഉള്ളിൽ പ്രാർത്ഥിച്ചു.
ഡോക്ടർ കൂടെ കൺഫേം ചെയ്തത്തോടെ ദേവു ഗർഭിണിയുടെ എല്ലാ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താൻ തുടങ്ങി, ഞാനും അമ്മുവും കൂടെ താഴത്തും തറയിലും വെക്കാതെ കൊണ്ടുനടന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.
എന്റെ കുഞ്ഞിന്റെ അമ്മയെ പരിപാലിച്ചുകൊണ്ട് സ്നേഹിച്ചുകൊണ്ട്
സന്തോഷിപ്പിച്ചുകൊണ്ട് ഏത് സമയവും കൂടെ നിൽക്കാൻ എന്റെ മനസ്സ് ആഗ്രഹിച്ചു, ജോലിയുള്ളത് കൊണ്ട് അതിന് സാധിച്ചില്ലെങ്കിലും രാവിലെ ഓഫിസിൽ പോവുന്നത് വരെയും അത് കഴിഞ്ഞ് തിരിച്ചെത്തിയാലും ഞാൻ ദേവൂന്റെ കൂടെത്തന്നെ നടന്നു. ഒഴിവ് സമയങ്ങളിൽ ഗർഭകാലത്ത് ചെയ്യേണ്ടത്തും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തലും അതുപോലെ ഒക്കെ പ്രവർത്തിക്കലും എന്റെ പ്രധാന ഹോബിയായി മാറിക്കഴിഞ്ഞു.