എന്റെ സുഖം ഇവളിലാ
ഞാനും അവർക്ക് രണ്ടുപേർക്കും പിന്നാലെ സിറ്റിങ് റൂമിലേക്ക് നടന്നു, സിറ്റിങ്റൂമിൽ എത്തിയതും ഞാൻ ആദ്യം കണ്ടത് കണ്ണുംതള്ളി എന്തോ നോക്കി നിൽക്കുന്ന ദേവൂനെയാണ്.
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്, ഞങ്ങള് പുറത്ത് പോയപ്പോൾ വാങ്ങിയ പാർട്ടി പ്രൊപ്സ് വെച്ച് സിറ്റിങ്റൂമിന്റെ ഒരു മൂല മുഴുവൻ അമ്മു മനോഹരമായി ഒരുക്കിയിരിക്കുന്നു.
നിറയെ വെള്ള ബലൂണുകൾ, അതിനിടയിൽ ഗോൾഡൻ നിറത്തിൽ സ്റ്റാറും ചന്ദ്രനും പിന്നെ BABY എന്നെഴുതിയ ലെറ്റർ ഫോയിൽ ബലൂൺ, പിന്നെ എല്ലാത്തിനും നടുക്ക് ഒരു കൊച്ച് കുഞ്ഞിന്റെ ഷേപ്പിലുള്ള ഫോയിൽ ബലൂണും അതിനടുത്ത് ഒരു കുഞ്ഞ് കേക്കും. മൊത്തത്തിൽ ഒരു വല്ലാത്ത അട്രാക്ഷൻ !!
ഇതിനിടയിൽ വെള്ള ഉടുപ്പിട്ട് അമ്മുവും വെള്ള സാരിയുടുത്ത് ദേവുവും കൂടി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്, ഞാൻ ഒന്ന് മാറിനിന്ന് ആ ദൃശ്യം ആസ്വദിച്ചു.
വാ ചേട്ടായീ…
അമ്മു വിളിച്ചപ്പോഴാണ് ഞാൻ അതിനിടയിലേക്ക് നിന്നത്.
പിന്നെ കേക്ക് മുറിയും, കേക്ക് തീറ്റയും, ചിത്രയെ വീഡിയോ കോൾ ചെയ്യലും ഒരുമിച്ചുള്ള ഡിന്നറും എല്ലാം കഴിഞ്ഞ് ലൈറ്റ് ഒക്കെ അണച്ച് സ്പീക്കറിൽ പാട്ടും വെച്ച് ഞങ്ങള് മൂന്നുപേരും കൂടി ബാൽക്കണിയിൽ പോയിരുന്ന് കുറേനേരം സംസാരിച്ചിരുന്നു. അവസാനം എല്ലാരുംകൂടെ ഒരുമിച്ച് സിറ്റിങ്റൂമിലെ സ്ലീപ്പിങ് മാറ്റിൽ കിടന്ന് ഉറങ്ങിപ്പോയി..