എന്റെ സുഖം ഇവളിലാ
എന്റെ പൊണ്ടാട്ടി എനിക്ക് വേണ്ടി ഇസ്തിരിയിട്ട് വെച്ച ഷർട്ടും പാന്റും എല്ലാം എടുത്തിട്ട് കണ്ണാടിക്ക് മുന്നിൽ പോയിനിന്ന് നോക്കിയപ്പോൾ എനിക്ക് തന്നെ എന്നെക്കണ്ട് എഴുന്നേറ്റ് നിൽക്കാൻ തോന്നിപ്പോയി.
ദേവൂന്റെ ചീർപ്പ് എടുത്ത് മുടിയൊക്കെ ഒന്ന് ചീവിയൊതുക്കി വെച്ചിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്.
അപ്പോഴേക്കും ദേവു എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേശപ്പുറത്ത് നിരത്തി വെച്ചിരുന്നു..
അമ്മു എണീറ്റില്ലേ?
ഇല്ല .. അതിന് നീ പോയിക്കഴിഞ്ഞ് ഞാനൊരുയുദ്ധം നടത്തേണ്ടിവരും.
ഭക്ഷണം പ്ലേറ്റിലേക്ക് വിളമ്പി തരുന്നതിനിടെ ദേവു പറഞ്ഞു.
ഞാൻ വേഗം കഴിച്ച് എഴുന്നേറ്റു. എന്നിട്ട് കൈ കഴുകിയശേഷം ദേവൂസിന്റെ മാക്സിയിൽത്തന്നെ തുടച്ചപ്പോൾ ദേവു ചിരിച്ചോണ്ട് നിന്നതല്ലാതെ മുഖം ചുളിക്കുകയോ ചീത്ത പറയുകയോ ചെയ്തില്ല. ഈ ഫസ്റ്റ് ഡേ അറ്റ് ഓഫീസ് കൊണ്ടുള്ള ഓരോരോ ഗുണങ്ങളേ.. ഹി ഹീ.
ഈ ഷർട്ടും പാന്റും ഇസ്തിരിയിട്ട് കിട്ടിയതും അതിന്റെ ഭാഗമാണ്, പണ്ടും ഇങ്ങനെയാണ്… കോളേജിൽ പോവുമ്പോ എക്സാം ഉള്ള ദിവസം മാത്രം ദേവു ഡ്രസ്സ് ഇസ്തിരിയൊക്കെ ഇട്ട് തരും, അങ്ങനെയുള്ള ദിവസങ്ങളിൽ രാവിലെ ചീത്ത പറയുകയുമില്ല…
ഇതാ…. ഇത് കൊണ്ട് പോ.
എന്നും പറഞ്ഞ് ദേവു എന്റെ സർട്ടിഫിക്കറ്റ്സ് എല്ലാം അടങ്ങുന്ന ഫയലും കൊണ്ട് വന്നു. അതിന്റെ എല്ലാം സോഫ്റ്റ് കോപ്പീസ് കുട്ടൻ മാമൻ അയച്ച് കൊടുത്തിട്ടുണ്ട്, എന്നാലും ഹാർഡ് കോപ്പി എന്നോട് കയ്യിൽ കരുതിക്കോളാൻ ദേവു പറഞ്ഞതാണ്.
ഞാൻ ദേവു നീട്ടിയ ഫയല് വാങ്ങുന്നതിന് പകരം ഇടുപ്പിലൂടെ കൈ ചുറ്റി ദേവൂനെ എന്നോട് ചേർത്ത് നിർത്തി.