എന്റെ സുഖം ഇവളിലാ
ദേവു അത്യാവശ്യം കലിപ്പിൽത്തന്നെ പറഞ്ഞു.
ഹാ അത് നല്ല ഐഡിയ ആണല്ലോ !!
ഞാൻ ദേവു പറഞ്ഞത് കേട്ട് പറഞ്ഞതും
എന്ത്? വേറെ പെണ്ണ്കെട്ടുന്നതോ?
എന്ന് കനപ്പിച്ച് ചോദിച്ചുകൊണ്ട് ദേവു എന്റെ കവിളിൽ പിടിച്ച് വലിച്ചു.
ഹാ…. അതല്ല ദേവ്വോ, ദത്തെടുക്കുന്നത്. നമ്മുക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഒരു ആൺകുഞ്ഞിനെ കൂടെ ദത്തെടുത്താ പോരെ !!
ഹ്മ്മ്… ഞാനത് പറഞ്ഞപ്പോൾ ദേവു എന്നെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് മൂളി….
ഞാനും ദേവൂനെ അങ്ങനെ നോക്കി.
അല്ല ദേവോ, ഇപ്പോ വിട്ട റോക്കറ്റ് ലക്ഷ്യം കാണുമെന്ന്പോലും ഉറപ്പില്ല.. ചിലപ്പോ ഇങ്ങനത്തെ ഒരുപാട് റോക്കറ്റുകൾ ഇനീം വിടേണ്ടി വരും കൃത്യ സ്ഥാനത്ത് എത്താൻ… അങ്ങനെ റോക്കറ്റ് സ്ഥാനത്ത് എത്തിയശേഷം പത്ത് മാസം കഴിഞ്ഞ് തീരുമാനിക്കേണ്ട കാര്യത്തെപ്പറ്റി പറഞ്ഞ് നമ്മളെന്തിനാ ഈ നല്ല മൂഡ് സ്പോയിൽ ആക്കുന്നെ. നമ്മുക്ക് വേറെ എന്തെങ്കിലും പറയാല്ലേ..
എന്നും പറഞ്ഞുകൊണ്ട് ഞാൻ ദേവൂന്റെ കവിളിൽ തഴുകിയപ്പോൾ ദേവു “ശരിയാ” എന്നും പറഞ്ഞ് ചിരിച്ചു.
എന്നിട്ട് ഞാൻ വിഷയം മാറ്റാൻ വേണ്ടി
അല്ല ദേവൂസേ.. ഇന്നലെ ഞങ്ങളെ കാണാതെ പേടിച്ച് പോയോ ?
എന്ന് ചോദിച്ചതു ദേവു എന്റെ തലയ്ക്കിട്ട് ഒന്ന് കൊട്ടി .
“ഇതിപ്പോ എന്തിനാ” എന്ന മട്ടിൽ ഞാൻ ദേവൂനെ നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി നോക്കുകയാണ് മൈ ഡിയർ പൊണ്ടാട്ടി.