എന്റെ സുഖം ഇവളിലാ
സുഖം – എന്റെ എക്സൈറ്റ്മെന്റ് കണ്ട് ദേവൂന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
ആൺകുട്ടിയായാൽ മതി.
ദേവു ഒരു ദീർഘശ്വാസം എടുത്തുകൊണ്ട് പറഞ്ഞു…
ഛെ.. ദേവു ഇങ്ങനെ മ്ലേച്ഛമായി സംസാരിക്കരുത്.. കുഞ്ഞ് ആണായാലും പെണ്ണായാലും നമ്മള് ഒരേ പോലെ വളർത്തും..!!
ഒരേപോലെ വളർത്തും, പക്ഷെ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ഞാൻ പിന്നേം ആൺകുഞ്ഞ് ജനിക്കുന്ന വരെ പ്രസവിക്കേണ്ടിവരില്ലേ?
ദേവു അതും ചോദിച്ച് എന്നെ സംശയത്തോടെ നോക്കിയപ്പോൾ ഞാനൊരു വളിച്ച ചിരി പാസാക്കി.
അയ്യടാ.. ഇളി കണ്ടില്ലേ, ഒറ്റ തവണ!.. ഒറ്റതവണയേ ഞാനിനി പ്രസവിക്കു, അത് ആണായാലും പെണ്ണായാലും .
എനിക്ക് നേരെ ചരിഞ്ഞ് കിടന്നുകൊണ്ട് ദേവു കാര്യമായിത്തന്നെ പറഞ്ഞു.
അയ്യോ ദേവു അങ്ങനെ പറയല്ലേ, ഞാൻ അമ്മൂന് വാക്ക് കൊടുത്തതാ ഒരു അനിയൻകുട്ടനെ കൊടുക്കാന്ന്.
നിന്നോടാരാ വാക്ക് കൊടുക്കാൻ പറഞ്ഞേ.. ഞാൻ എന്തായാലും ഒറ്റതവണയേ ഇനി പ്രസവിക്കൂ.
അപ്പോ അത് പെൺകുട്ടി ആണെങ്കിലോ?
ഞാൻ സംശയത്തോടെ ദേവൂനെ നോക്കിക്കൊണ്ട് ചോദിച്ചു…
ആണെങ്കിൽ എന്താ? നീ തന്നെയല്ലേ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഒരുപോലെ വളർത്തുമെന്ന് പറഞ്ഞേ?
അതൊക്കെ അത്രേയുള്ളു.. പക്ഷെ ഞാൻ അമ്മൂസിന് കൊടുത്ത വാക്ക്?
ഞാൻ പതിയെ പറഞ്ഞു നിർത്തി.
വാക്ക് പാലിക്കണെങ്കിൽ പോയി ഒരു ആൺകുഞ്ഞിനെ ദത്തെടുക്ക്, അല്ലെങ്കിൽ പോയി ഒന്നൂടെ പെണ്ണ്കെട്ട്..അല്ലാതെ വർഷാവർഷം പ്രസവിക്കാനൊന്നും എന്നെ കിട്ടില്ല.