എന്റെ സ്റ്റെപ്പ് സിറ്റർ എന്റേതായപ്പോൾ..!
ഞാൻ വീട്ടിലേക്ക് എത്തുമ്പോൾ മമ്മിയും മറിയക്കുട്ടി ആന്റിയും വാതിക്കൽ കാത്ത് നിൽക്കുകയായിരുന്നു.
വീട് എത്താറായതും ഞാൻ മമ്മിയെ വിളിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ വരവിന് ഞാൻ വീട്ടിലേക്ക് എത്തിയപ്പോഴാണ് മമ്മി അറിഞ്ഞത്. അതും പറഞ്ഞ് സങ്കടത്തിലായിരുന്നു മമ്മി..
നിന്നെ കാത്തിങ്ങനെ നിൽക്കുമ്പോ നീ വന്ന് കേറണം അതാ മമ്മിക്ക് സന്തോഷം.. !! അങ്ങനെ പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ഞാൻ വിളിച്ച് പറഞ്ഞത്.
വീട്ടിലേക്ക് എത്തിയാൽ ആദ്യം കുളിക്കണം. എന്നിട്ടേ വിശേഷങ്ങൾ ചോദിക്കാൻ പോലും മമ്മി തയ്യാറാവൂ..
ഇത്തവണയും ആ പതിവ് തെറ്റിയില്ല. കുളി കഴിഞ്ഞ് ബ്രേക്ഫാസ്റ്റിനിരുന്നു..
വെളുപ്പിന് 4 മണിക്കാണ് കൊച്ചി എയർപോർട്ടിൽ എത്തിയത്. കാർ യാത്രയിൽ രണ്ട് മണിക്കൂർ ഉറങ്ങിക്കാണും.. എന്നാലും 9 മണിക്ക് മമ്മി വിളിച്ചുണർത്തി.. ഇപ്പോ.. 9.30.. ഞാൻ റെഡിയായി ബ്രേക് ഫാസ്റ്റിനിരുന്നു..
എന്റെ പ്രിയപ്പെട്ട അപ്പവും ഇസ്റ്റുവും.. ചിക്കൻ അല്ലാട്ടോ.. വെജിറ്റബിൾ ഇസ്റ്റു.. നാട്ടിൽ വന്നാൽ തിരിച്ചുപോകുന്നത് വരെ ഞാൻ കൂടുതലും പ്രിഫർ ചെയ്യുന്നത് വെജിറ്റേറിയനാ.. കാരണം, പ്രവാസ ജീവിതത്തിൽ നോൺ ഐറ്റംങ്ങളാണ് അധികവും ഉപയോഗിക്കുന്നത് എന്നത് തന്നെ..
കഴിച്ചുകൊണ്ടിരിക്കെ മമ്മി ഗേളിയെക്കുറിച്ച് പറഞ്ഞു.. ഈയിടെയായി അവളുടെ വിളി തന്നെ കുറഞ്ഞു. വല്ലപ്പോഴുമാ വരുന്നതും.. പഠിക്കാൻ ഒത്തിരി ഉണ്ടെന്നാ പറയുന്നേ.. അഥവാ വല്ലപ്പോഴും വന്നാ ഒരിക്കൽപ്പോലും അവള് ഇവിടെയിരുന്ന് പഠിക്കുന്നത് കണ്ടിട്ടില്ല.. എപ്പോഴും ടിവിയുടെ മുന്നിലാ.. ഇവിടെ ഇതാണെങ്കിൽ അന്വേഷിക്കാൻ ആരുമില്ലാത്തിടത്ത് അവൾ എന്തായിരിക്കും പഠിക്കുക.. വെറുതെ ഉഴപ്പായിരിക്കും..