എന്റെ പ്രണയിനീ.. നമുക്കൊന്ന് കളിച്ചാലോ..
കാമുകിക്കൊരു കത്ത്.. ഭാഗം – 2
കളി – നിന്നെ മറ്റൊരു കാര്യം അറിയിക്കാന്‍ വേണ്ടിയാണ് ഞാനീ കത്ത് പ്രധാനമായും എഴുതിത്തുടങ്ങിയത്.
എന്നാൽ തുടക്കം മുതലുള്ള കാര്യങ്ങൾ പറഞ്ഞ് തുടങ്ങണമെന്ന് പെട്ടെന്നൊരു തോന്നൽ. അതാണ് ഇത് വരെ എഴുതിയത്.
നിന്റെ പരീക്ഷ അടുത്തിരിക്കുന്ന അവസരത്തില്‍, നീ തലപുകഞ്ഞ് ഉറക്കമിളച്ച് പരീക്ഷയ്ക്കുവേണ്ടി ഏകാഗ്രചിത്തയായി പഠിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഇങ്ങനെ ഒരു നെടുങ്കന്‍ കത്തെഴുതി നിന്നെ ഉപദ്രവിക്കുന്നതിനു ഞാന്‍ മാപ്പുചോദിക്കുന്നു.
എനിക്കൊരു കല്യാണാലോചന വന്നിരിക്കുന്നു.
പത്തുപതിനഞ്ചു നാഴിക അകലെയുള്ള ഒരു പലചരക്കു വ്യാപാരിയുടെ മകള്‍ക്കുവേണ്ടി കഴിഞ്ഞ ഒരു ദിവസം, ഒരിടംവരെ പോകാമെന്ന് പറഞ്ഞ് ചേട്ടൻ എന്നെ കൂട്ടിക്കൊണ്ടുപോയി.
എന്താണു കാര്യമെന്നൊന്നും പറഞ്ഞില്ല. പിന്നീട് എനിക്ക് മനസ്സിലായി, ഒരു പെണ്ണിനെ കാണിക്കാനാണ് എന്നെ കൂട്ടിക്കൊണ്ടുപോയതെന്ന്.
ഞാന്‍ പെണ്ണിനെ കണ്ടു.
കിളിപോലത്തെ ഒരു പെണ്ണ്.
നിന്റെ അത്രയും പ്രായം കാണും.
അവൾ സുന്ദരിയാണ്. എന്നാല്‍ നിന്നോളം സുന്ദരിയല്ല.
ലോകത്തില്‍ ഒരു പെണ്ണും നിന്നെപ്പോലെ സുന്ദരിയല്ല.
അവൾ എന്റെ വീടിനടുത്ത് തന്നെ താമസം.. ഒരു ദിവസം വൈകിട്ട് അവരുടെ വീടിനടുത്തുകൂടി പോയപ്പോൾ അവളുടെ മുറിയില്‍ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദം. ഞാനത് ശ്രദ്ധിച്ചു.