എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
തോട്ടത്തിലേക്ക് പോവാനായി ഇറങ്ങിയ രേഷ്മയെ കണ്ടിട്ട് അയ്യപ്പൻ ചോദിച്ചു
എപ്പോഴാണ് കുഞ്ഞ് വന്നത് ?.
കുഞ്ഞു വലിയ ആളായല്ലോ !!
ഞാൻ കുറച്ചു നേരായി വന്നിട്ട്….അയ്യപ്പൻ ചേട്ടാ.. ചേട്ടന് സുഖം തന്നെ അല്ലെ..
അവൾ ഒരു ഫോർമാലിറ്റിക്ക് വേണ്ടി വിശേഷം ചോദിച്ചു.
ഓ അങ്ങനെ പോണു കുഞ്ഞേ…
അതും പറഞ്ഞ് പോവാൻ തുടങ്ങിയ അയ്യപ്പനോട് മുത്തശ്ശൻ പറഞ്ഞു.
ടാ അയ്യപ്പാ.. നീ നാളെ രേഷ്മ മോൾക്ക് പുഴയും നമ്മുടെ തോട്ടവും എല്ലാം ഒന്നു കൊണ്ടുപോയി കാണിച്ചു കൊടുക്കണോട്ടോ..”
അതിനെന്താ തമ്പ്രാനെ.. ഞാൻ നാളെ ഉച്ചവരെ തോട്ടത്തിൽ ഉണ്ടാവും. കുഞ്ഞ് ഒഴിവുപോലെ വന്നോട്ടെ..
ഞാനും ദേവമ്മേം നാളെ കാലത്ത് ചാലക്കുടിവരെ പോവും…
ദേവമ്മക്ക് അവിടത്തെ ആശുപത്രിയിലെ നാട്ടുചികിത്സയാണല്ലോ.. … വരാൻ നാലു മണിയെങ്കിലും ആവും.. അവിടെ നല്ല തിരക്കാണല്ലോ …
ആയിക്കോട്ടെ തമ്പ്രാ.
അയ്യപ്പൻ നേരെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.
രേഷ്മ നേരെ വീടിന് പിന്നിലുള്ള തൊടിയിലൂടെ കുളം ലക്ഷ്യമാക്കി നടന്നു. [ തുടരും ]
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.