എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
കുളിക്കാൻ പോകുന്നതിന് മുന്നേ ആ വീടിനെയും വീട്ടിൽ അപ്പോൾ ഉള്ളവരേയും രേഷ്മ ഓർത്തെടുത്തു.
അവൾ മുത്തശ്ശിയോട് പറഞ്ഞു..
മുത്തശ്ശീ.. ഞാൻ ഒന്നു തോട്ടത്തിലൂടെ കറങ്ങിട്ട് വരാം.. കുളത്തിൽ ഇറങ്ങി കുളിക്കേം വേണം..
കൈയിൽ തോർത്തും സോപ്പും കരുതി രേഷ്മ ഇറങ്ങി.
ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വരണം ട്ടോ മോളെ..
ശരി മുത്തശ്ശി..ഞാൻ വേഗം വരാം.
രേഷ്മ വീടിന്റെ പിന്നിലോട്ട് പോകാൻ നേരം അയ്യപ്പൻ തോട്ടത്തിൽനിന്നും വലിയ ഒരു ചാക്കിൽ പച്ചക്കറികളുമായി
അങ്ങോട്ട് വരുന്നുണ്ടായിരുന്നു
വീടിന്റെ മുന്നിലെത്തിയ അയ്യപ്പൻ പറഞ്ഞു…
തമ്പ്രാനെ പച്ചക്കറി എന്തെങ്കിലും വേണോ ?.
രേഷ്മയുടെ മുത്തച്ചന്റെ പേര് രാഘവമേനോൻ എന്നും മുത്തശ്ശി ദേവമ്മയുമാണ്.
ഇന്ന് വേണ്ടയ്യപ്പാ.. നീ ഇന്നലെ കൊണ്ടു വന്നത് കിടപ്പുണ്ട്
ഇനി അത് കഴിയട്ടെ എന്നിട്ട് പറയാം.
മുത്തശ്ശി പറഞ്ഞു..
ഓ…. ശരി തമ്രാട്ടീ.
മുത്തശ്ശനെ തമ്പുരാൻ എന്നും മുത്തശ്ശിയെ തമ്പ്രാട്ടി എന്നും മുന്നേ മുതൽ വിളിച്ചിരുന്നത് ഇപ്പോഴും അതേപടി തുടരുന്നതാ.. എന്നാൽ മുത്തശ്ശന്റെ മക്കളെ ആരേയും അങ്ങനെ വിളിക്കുന്നതവർക്ക് ഇഷ്ടമല്ല.. സാറ് എന്ന് വിളിക്കുന്നതാ അവർക്കിഷ്ടം. ഈ പാവങ്ങൾക്കാണെങ്കിൽ സാറ് എന്ന വിളി എന്തോ പോലയാ.. അവർ വിളിക്കുന്ന രീതിയിൽ തന്നെ അത് മനസ്സിലാകും..
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.