എന്റെ പൊന്നു ചേട്ടാ.. എന്നാ സുഖമാ
ഗെയ്റ്റ് കടന്നു ചെല്ലുന്ന അവളെ കണ്ടപ്പോൾ മുത്തശ്ശി ഇറങ്ങിവന്ന് കെട്ടിപിടിച്ച് നെറ്റിയിൽ ഒരുമ്മ
കൊടുത്ത്കൊണ്ട് പറഞ്ഞു:
മോളെ.. നീ വലിയ പെണ്ണായല്ലോ..
അപ്പോഴേക്കും മുത്തശ്ശനും എത്തി.
അവൾ ആ വലിയ തറവാടിന്റെ പൂമുഖത്തേക്ക് കയറി അരമതിലിൽ ബാഗ് വെച്ച്, അവിടെത്തന്നെ ഇരുന്ന്കൊണ്ട് ചോദിച്ചു:
മുത്തശ്ശാ …. മാമനും അമ്മായിയും മക്കളും എവിടെ ?
അവർ അമ്മായീടെ വീട്ടിൽ പോയതാ..
രണ്ട് ദിവസായി പോയിട്ട്.. ഇനീം രണ്ട് ദിവസം കഴിയത്രേ വരാൻ..
ഓ….. നശിപ്പിച്ചു !! ഇനി ഞാനെന്ത് ചെയ്യും മുത്തശ്ശി ? എനിക്കിവിടെ ആരാ കൂട്ടിനുള്ളത് ?
ഓ അതിനെന്താ മോളെ.. മുത്തശ്ശനും മുത്തശ്ശിയും ഇല്ലേ ഇവിടെ ?
അതെങ്ങനെ ശരിയാകും.. മുത്തശ്ശീ.. ഞാനിവിടെ ഇതിനകത്ത് കത്തിയിരിക്കാനല്ല വന്നത്.. എനിക്ക് ഈ സ്ഥലവും ഭാരതപുഴയും എല്ലാം നടന്നു കാണണം.. കുറെ ഫോട്ടോകളെടുക്കണം.. വീഡിയോസ് എടുക്കണം.. എന്നിട്ട് ഫ്രണ്ട്സിന് അയച്ച് കൊടുക്കണം..
അതിനെന്താ മോളേ. ഇവിടുന്ന് പുഴ വരേക്കും നമ്മുടെ സ്ഥലങ്ങളല്ലേ.. നീ ധൈര്യമായി പൊക്കോളു…
പിന്നെ തെങ്ങിൻ തോപ്പിൽ നമ്മുടെ പണിക്കാരൻ അയ്യപനുണ്ടാവും അവനോട് പറഞ്ഞാൽ അവൻ പുഴയും സ്ഥലങ്ങളുമെല്ലാം കൊണ്ടുപോയി കാണിച്ചുതരും.
പിന്നെ..മോളെ, തെങ്ങിൻ തോപ്പ് കഴിഞ്ഞാൽ റബർ തോട്ടമാണ്. അതിലെ പോവുമ്പോൾ ശ്രദ്ധിക്കണം.. പാമ്പുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
One Response
ഞാൻ ആദ്യം ആണ് നല്ല ത് എന്ന് തോന്നുന്നു ഒന്നും വായിച്ചില്ല പ്ലസ് Aadd. Me.