പതിനൊന്നു മണിയായപ്പൊൾ അറബി വന്നു. ഭർത്താവിനെ അന്വേഷിച്ചു. അദ്ദേഹം ഉടനെ വരുമെന്നു പറയുകയും അകത്തു കയറി ഇരിക്കുവാൻ ആവശ്യപ്പെടുകയുമുണ്ടായി.
കുടിക്കുവാൻ എന്തെങ്കിലും എടുക്കട്ടെ എന്നു ചോദിച്ചപ്പോൾ ഒന്നും വേണ്ടായെന്നും എന്നോട് അടുത്തുള്ള കസേരയിൽ ഇരിക്കുവാനും പറഞ്ഞു.
ഞാൻ ഇവിടെത്തന്നെ നിന്നു കൊള്ളാമെന്നു പറഞ്ഞു.
ഭയപ്പെടേണ്ടെന്നും അയാൾ എന്നെ ഒന്നും ചെയ്യില്ലന്നും ഉറപ്പ് തന്നു.
മനസ്സില്ലാമനസ്സോടെ ഞാൻ കസേരയിൽ ഇരുന്നു.
ഇന്നലെ അയാൾ പറഞ്ഞ കാര്യത്തിൽ എന്ത് തീരുമാനിച്ചു എന്ന് ചോദിച്ചു. എനിക്കറിയില്ലായെന്നും ഭർത്താവ് ഉടനെ വരുമെന്നും അദ്ദേഹത്തോട് തന്നെ ചോദിക്കുവാനും പറഞ്ഞു.
കാശിന്റെ കാര്യമല്ലെന്നും എനിക്ക് സമ്മതമാണെങ്കിൽ ഞങ്ങളുടെ ബാധ്യതകൾ മുഴുവനും അയാൾ ഏറ്റെടുക്കാമെന്നും ആരും ഞങ്ങളെ ഒരു വിധത്തിലും ഉപദ്രവിക്കില്ലെന്നും അയാൾ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തിയിരുന്നു. അയാൾ പറഞ്ഞു നിങ്ങളുടെ ഭർത്താവ് ഉടനെ വരില്ലെന്നും അദ്ദേഹത്തോട് അയാൾ സംസാരിച്ചിട്ടുണ്ടെന്നും .
അത് കേട്ടതും ഞാൻ ഞെട്ടി. ഭർത്താവ് ഇതിനു കൂട്ട് നിൽക്കുകയാണോ എന്ന ചിന്ത കണ്ണിൽ ഇരുട്ട് പടർത്തി.
ഞാൻ അവിടെത്തന്നെ സ്തബ്ധയായി ഇരുന്നു.
കുറേ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ എന്നോട് ഒരു ഗ്ലാസ്സ് വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
2 Responses