അയാൾ പറഞ്ഞതിന്റെ അർഥം എനിക്കു മനസ്സിലായില്ല.
എന്നോട് ആലോചിക്കാൻ പറഞ്ഞിട്ട് അയാൾ പോയി.
ഒരു സാധനം വാങ്ങാൻപോലും വീട്ടിന് പുറത്ത് പോയിട്ടില്ലാത്ത ഞാൻ വിചാരിച്ചാൽ എങ്ങനെ എന്റെ ഭർത്താവിന്റെ പ്രശ്നം അവസാനിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
കുറേ കഴിഞ്ഞപ്പൊൾ ഭർത്താവ് വന്നു. എനിക്കാണെങ്കിൽ ദേഷ്യവും സങ്കടവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഭർത്താവിനോട് വളരെയധികം കയർത്തു അറബി എന്നോട് പറഞ്ഞ കാര്യങ്ങളും പറഞ്ഞു.
എല്ലാം നിശബ്ധമായി കേട്ടുകൊണ്ടിരുന്ന അദ്ദേഹം ഒരക്ഷരം മിണ്ടിയില്ല. അത് എനിക്കു കൂടുതൽ അരിശം ഉണ്ടാക്കുകയും ചെയ്തു.
ഞാൻ വ്യഭിചരിക്കണമെന്നാണോ അയാൾ ഉദ്ദേശിച്ചതെന്ന് ചോദിച്ചപ്പോൾ അതിനും മൗനമായിരുന്നു മറുപടി.
സുഖവും സന്തോഷവും നഷ്ടപ്പെട്ട എനിക്കു ആകെയുള്ളത് മാനം മാത്രമാണ്. അതും കൂടി നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞു ഞാൻ കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി.
ഒരു പക്ഷെ എന്റെ ഭർത്താവ് മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടാകും ഞാൻ ഒന്ന് വ്യഭിചരിച്ചാൽ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരുമെങ്കിൽ എനിക്ക് എന്ത്കൊണ്ട് അത് ചെയ്ത്കൂടായെന്ന്. അതായിരിക്കും അദ്ദേഹത്തിന്റെ മൗനം സൂചിപ്പിക്കുന്നത്.
രാവിലെ എന്റെ ഭർത്താവ് പുറത്തേയ്ക്കക്കു പോകുന്ന സമയം എന്നോട് പറഞ്ഞു പതിനൊന്ന് മണിക്കു അറബി വരുമെന്നും അയാളോട് ഇരിക്കാൻ പറയണമെന്നും എന്തെങ്കിലും കുടിക്കാൻ കൊടുക്കണമെന്നും .
2 Responses