ഒരുപാട് രൂപ നഷ്ടപ്പെടുകയും എന്റെ ഭർത്താവ് മാനസികമായും സാമ്പത്തികമായും തകരുകയും ചെയ്തു.
ബാങ്കിൽ തവണകളടയ്ക്കാതെ വീഴ്ചവരുത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ജോലിക്കാരെ പറഞ്ഞു വിടുകയെന്ന അവസ്ഥയിലുമായി.
ബാങ്കിൽ തവണകളടയ്ക്കാത്തതു കൊണ്ട് അവർ പല തവണ നോട്ടീസ് അയക്കുകയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു.
ഭക്ഷണത്തിനായിപ്പോലും പലരിൽ നിന്നും പലിശയ്ക്കും കടം വാങ്ങേണ്ടതായ അവസ്ഥയിലായി.
ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന് ഒരു എത്തും പിടിയുമില്ലാത്ത അവസ്ഥ.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഞങ്ങളുടെ സ്ഥാപനത്തിന്റെ ലോക്കൽ സ്പോൺസർ ആയ അറബി വീട്ടിൽ കയറി വന്നിട്ട് എന്റെ ഭർത്താവിനോട് വളരെയേറെ കയർക്കുകയും രണ്ട്
ദിവസത്തിനകം ബാങ്കിലടയ്ക്കേണ്ട മുഴുവൻ തുകയും അടയ്ക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം അയാൾ പോലീസിനെ കൊണ്ട് എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും രണ്ട് ദിവസം കഴിഞ്ഞു മടങ്ങി വരുമെന്നും പറഞ്ഞു പോയി.
ഈ അറബിയുടെ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്കിൽ നിന്നും വായ്പ അനുവദിച്ചു കിട്ടിയത്.
അഷ്ടിക്കു പോലും വകയില്ലാത്ത ഞങ്ങൾ എങ്ങനെ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ പണം കണ്ടെത്തുമെന്നറിയാതെ വിഷമത്തിലായി. എന്തായാലും വരുന്നിടത്ത് വച്ചു കാണാം എന്ന തീരുമാനത്തിൽ ടെൻഷൻ ആകണ്ട എന്ന പറഞ്ഞു ഞാൻ എന്റെ ഭർത്താവിനെ സമാധാനിപ്പിച്ചു.
2 Responses