എന്റെ കഥ.. നിങ്ങളുടേയും
മാർബിൾ പതിച്ച നിലത്തിൽ ഭിത്തിയോട് ചേരുന്ന ഭാഗത്തെല്ലാം ഒരുപോലെ വെട്ടിയൊരുക്കിയ പുൽമെത്ത. നിലത്തിന്റെ നടുവിലായി വൃത്താകൃതിയിൽ ഒരു ഉയർന്ന കല്ലും.
ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമോ?
ഇത്ര മനോഹരമായ നിർമ്മിതി ആരായിരിക്കും നിർമ്മിച്ചത്? ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും?
ഇനി ചിന്തിച്ചിട്ട് കാര്യമില്ല. എത്രയും വേഗം അനിയനെ വിളിക്കണം. മുകളിലെ തുറവിയിലൂടെ ഒരു കയർ ഇട്ടാൽ വലിഞ്ഞു കേറിയെങ്കിലും പുറത്തെത്താം.
ഞാൻ ഫോണെടുത്തു.
എന്റെ ഭാഗ്യം എന്നല്ലാതെ എന്താ പറയുക. അത് ഓഫ് ആയിട്ടുണ്ട്. വീഴ്ചയിൽ വെള്ളം കയറിതാവും. ഞാൻ പവർ ബട്ടൺ കുറച്ചുനേരം ഞെക്കി നോക്കി. ഒരു രക്ഷയും ഇല്ല.
ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു ഞാൻ ആ പുൽമെത്തയിൽ ഇരുന്നു. വെയിലടിച്ചു മാർബിൾ തറ ചൂടായിവരുന്നുണ്ട്. ഒരു വാണം വിടാനുള്ള കൊതികൊണ്ടു ഇവിടെ പെട്ടല്ലോ ദൈവമേ.
നിലത്തിനു നടുവിലുള്ള ആ ഉയർന്ന മാർബിൾ ഫലകം എന്തായിരിക്കും. ഞാൻ പതിയെ അതിനടുത്തേക്കു നടന്നുചെന്നു.
നിലത്തുനിന്നും ഒരു ഗ്യാപ്പിട്ടാണ് ആ ഫലകം നില്കുന്നത്. അടിയിൽ എന്താണെന്നു കാണാൻ പറ്റുന്നുമില്ല. ഞാൻ പതിയെ ആ വൃത്താകൃതിയിലുള്ള മാർബിളിന്റെ മുകളിലേക്കു കയറി.
“ശ് ശ് ..“ എന്ന ശബ്ദം മുകളിൽ നിന്നും കേൾക്കാൻ തുടങ്ങി.